പങ്കാളിയുമായി നല്ല ബന്ധം നിലനിര്‍ത്താം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

By Prabeesh PPFirst Published Sep 14, 2017, 11:23 PM IST
Highlights

വിവാഹവും ജീവിതവുമെല്ലാം ന്യൂ ജനറേഷന്‍ സ്റ്റൈലിലാണ് ഇപ്പോള്‍ അതുകൊണ്ടു തന്നെ പഴയ കാലത്ത് ഉണ്ടായിരുന്ന രീതിയിലൊന്നും പങ്കാളിയെ സന്തോഷിപ്പിക്കാനും നല്ല ജീവിതം നയിക്കാനും സാധിക്കുന്നില്ല. ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ടതും അല്ലാത്തതുമായ സോഷ്യല്‍ മീഡിയ അടക്കമുള്ള കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചു വേണം ദാമ്പത്യം മുന്നോട്ട് കൊണ്ടു പോകാന്‍. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

  • കൃത്യമായ ഇടവേളകളിലും ഇരുവരും ചേര്‍ന്ന ഫോട്ടോകള്‍ എടുക്കണം. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനാകരുത്. ഇരുവരും ഒരുമിച്ചിരിക്കുമ്പോള്‍ ചിത്രങ്ങള്‍ പരസ്പരം കണ്ടിരിക്കാം. അത് ലോകത്തിന് കാണാനുള്ളതല്ല എന്ന ബോധം അവരിലുണ്ടാക്കാം.
  • പങ്കാളിയുമായി സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. പങ്കാളി പറയുന്ന കാര്യം നിങ്ങള്‍ കേള്‍ക്കാതിരിക്കുകയോ ഭാഗീകമായി കേള്‍ക്കുകയോ ചെയ്താല്‍ ് അത് ബന്ധത്തില്‍ അകല്‍ച്ച സൃഷ്ടിക്കുന്നു.
  • അവരുടെ കര്യങ്ങളിലും താല്‍പര്യം കാണിക്കുക. പങ്കാളിയുടെ താല്‍പര്യം എന്താണെന്ന് തിരിച്ചറിയുകയും കഴിയുന്ന സമയങ്ങളില്‍ അവര്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുക. അപ്പോള്‍ അവരുടെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധ ചെലുത്തുന്നതായി അനുഭവപ്പെടുകയും ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്യും.
  • പങ്കാളിക്ക് ചെറിയ കുറിപ്പുകള്‍ കൈപ്പടയില്‍ എഴുതി നല്‍കുക. ചെറിയ വിശേഷങ്ങള്‍ക്ക് പോലും ഇത്തരം കുറിപ്പുകള്‍ നല്‍കിയാല്‍ അത് അവര്‍ സൂക്ഷിച്ചു വയ്ക്കുകയു വളരെ നല്ല ഒരു ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്യും.
  •  
  • ഒരുമിച്ചിരുന്ന് സിനിമ കാണുകയും ബെഡിലും മറ്റിടങ്ങളിലും ചേര്‍ന്നിരുന്ന് സംസാരിക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളില്‍ ഇരുവര്‍ക്കും ഇടയില്‍ കൂടുതല്‍ അടുപ്പം ഉണ്ടാക്കുകയും. സെക്‌സ് അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ രസകരമാവുകയും ചെയ്യുന്നു.
  • എല്ലാ ദിവസവും നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുക. ഇത് തിരിച്ചു അങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും രഹസ്യങ്ങളില്ലാത്ത ബന്ധമായി അത് വളരാന്‍ സഹായിക്കുകയും ചെയ്യും.

ഇത്തരത്തില്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചെയ്യുക, മറ്റുള്ളവരുടെ മുന്നില്‍ വച്ച് പരസ്പരം പുകഴ്ത്തിയോ ഇകഴ്ത്തിയോ സംസാരിക്കാതിരിക്കുക. ഇത്തരത്തില്‍ പങ്കാളികള്‍ക്കിടയിലുള്ള കാര്യങ്ങള്‍ അവര്‍ക്കിടയിലാകുമ്പോള്‍ ഇത് നിങ്ങളുടെ ലോകമാണെന്ന് ഓരോരുത്തര്‍ക്കും തോന്നും.
 

click me!