ദീര്‍ഘകാല ബന്ധം പങ്കാളികളുടെ ഇഷ്ടങ്ങളില്‍ മാറ്റമുണ്ടാക്കും; പഠനം

By Web DeskFirst Published Sep 13, 2017, 12:54 PM IST
Highlights

ദീര്‍ഘകാലം ഒന്നിച്ച് ജീവിക്കുന്നവര്‍ തമ്മില്‍ നല്ല പൊരുത്തമുണ്ടാകുമെന്നത് ഒരു പൊതു സത്യമാണ്. എന്നാല്‍ പങ്കാളിയുമൊത്തുള്ള നല്ലൊരു ജീവിതത്തിന് സ്വന്തം ഇഷ്ടങ്ങള്‍ പലപ്പോഴും വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന് പല മുതിര്‍ന്നവരും പറയാറുണ്ട്. 

 ദീര്‍ഘകാലം ഒന്നിച്ച് ജീവിക്കുന്നവരുടെ  ഇഷ്ടങ്ങളും, താല്‍പ്പര്യങ്ങളും ഒരുപോലെയാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം. വര്‍ഷങ്ങളോളം ഒരു വീട്ടില്‍ താമസിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ ദമ്പതികളുടെ ഇഷ്ട ഭക്ഷണങ്ങളും, ഇഷ്ട മണങ്ങളും തമ്മില്‍ സാമ്യമുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.

അപ്പറ്റൈറ്റ് മാഗസിനില്‍ പോളണ്ടില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആള്‍ക്കാരുടെ ഇഷ്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ജനിതക ഘടകങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും ദീര്‍ഘകാലം ഒന്നിച്ചുള്ള ജീവിതം തങ്ങളുടെ ഇഷ്ടങ്ങളെ ബാധിക്കുമെന്ന് തന്നെയാണ് ഈ ഗവേഷകര്‍ ഉറപ്പിക്കുന്നത്.
 

click me!