ഭീകരവാദത്തെക്കാള്‍ ഭയനകമാണോ പ്രണയം; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

By Web DeskFirst Published Apr 2, 2017, 9:38 AM IST
Highlights

ദില്ലി: രാജ്യത്ത് ഭീകരവാദത്തേക്കാള്‍ കൂടുതല്‍ ആളുകളുടെ ജീവന് ഭീക്ഷണി സൃഷ്ടിക്കുന്നത് 'പ്രണയ'മാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ്  പുറത്തുവന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 38,585 കൊലപാതകങ്ങളാണ് പ്രണയം കാരണം രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. പ്രണയബന്ധത്തിന്റെ പേരില്‍ ഉണ്ടായ ആത്മഹത്യകളുടെ കണക്കുകള്‍ വേറെയാണ്. ഇക്കാലയളവില്‍ 79,189 ആത്മഹത്യകളാണ് ഉണ്ടായത്. 

എന്നാല്‍ ഈ 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 20,000 പേരാണ് ഭീകരവാദത്തിന്റെ ഇരകളായത്. ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണമുള്‍പ്പെടെയാണിത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകല്‍ കേസുകളുടെ കാരണവും പ്രണയമാണ്. രണ്ടരലക്ഷത്തോളം കേസുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കൊലപാതകത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. 

പ്രണയനൈരാശ്യം കാരണം കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം പശ്ചിമബംഗളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാലയളവില്‍  15,000 ആളുകളാണ് ബംഗാളില്‍ ജീവനൊടുക്കിയത്.  പ്രതിദിനം ശരാശരി ഏഴു കൊലപാതകങ്ങളും, 14 ആത്മഹത്യകളും, 47 തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും പ്രണയത്തിന്‍റെ പേരില്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

click me!