
ദമ്പത്യ ജീവിതത്തിലും പ്രണയത്തിലും വ്യക്തിയുടെ സ്വഭാവം ഏറെ നിര്‍ണ്ണായകമാണ്. ഒരു പ്രണയം നിലനില്‍ക്കുമോ തകര്‍ന്നു പോകുമോ എന്നതെല്ലാം ഈ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പുരുഷന് ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ അറിയുക അയാളുടെ ദാമ്പത്യ ജീവിതവും പ്രണയവുമൊക്കെ ഏറെ കാലം നിലനില്‍ക്കുന്നതായിരിക്കും.
പരിചയപ്പെട്ട് ഏറേ കാലത്തിനു ശേഷവും നിങ്ങള്‍ക്കു നല്‍കുന്ന പരിഗണനയില്‍ കുറവു വരുത്താത്ത ആളാണെങ്കില്‍ അയാളെ ജീവിതത്തില്‍ കൂട്ടാം. എന്നാല്‍ ഇതില്‍ കുറവു വരുത്തുന്നുണ്ടെങ്കില്‍ ആ ബന്ധം നീണ്ടു നില്‍ക്കില്ല എന്നു പറയുന്നു.
പ്രണയത്തിലാണെങ്കിലും എല്ലാ ദിവസവും നിങ്ങളെ ആകര്‍ഷിക്കാനായി പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നവരെ വിശ്വസിക്കാം. ഇവര്‍ നിങ്ങളെ കൈവിടില്ല.
രണ്ടു പേര്‍ക്കും തുല്യപ്രധാനം നല്‍കുന്നവരെ അവരുടെ സമയത്തിനു വേണ്ടി മാത്രം നിങ്ങളെ ഉപയോഗിക്കാതിരിക്കുന്നവരെയും വിശ്വാസിക്കാം. ഇവര്‍ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും.
ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായാല്‍ അവനാണ് ആദ്യം ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതെങ്കില്‍ അങ്ങനെയുള്ള പുരുഷനേയും വിശ്വസിക്കാം. അവര്‍ എന്നും കൂടെ ഉണ്ടാകും.
പങ്കാളിയുടെ സൗഹൃദത്തെയും, ബന്ധുക്കളെയും ബഹുമാനിക്കുന്നവരേയും വിശ്വാസിക്കാം അത്തരം പുരുഷന്മാര്‍ എന്നും കൂടെ കാണും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam