
പാവപ്പെട്ടവര്‍ക്കും മുടിവെച്ചു പിടിക്കാനാവുന്ന വിധത്തില്‍ തുഛ്ഛമായ ചെലവില്‍ ശസ്ത്രക്രിയ നടത്തണമെന്ന ആഗ്രഹത്തിലാണ് ആദ്യമായി ഇത്തരമൊരു സംരംഭം മലപ്പുറം താലുക്ക് ആശുപത്രിയില്‍ നടത്തിയത്. ഡോ പ്രത്യുഷയുടെ നേതൃത്വത്തിലായിരുന്നു മഞ്ചേരി സ്വദേശി യുസഫിന് മുടിവെച്ചു പിടിപ്പിച്ചത്. ഓപ്പറേഷന്‍ തീയറ്റര്‍ ഒഴിവില്ലാത്തതു കൊണ്ട് കോസ്‌മെറ്റിക് ക്‌ളിനിക്കില്‍ വെച്ചു തന്നെയായിരുന്നു ട്രാന്‍സ് പ്‌ളാന്റേഷന്‍ നടത്തിയത്. പാവപ്പെട്ടവര്‍ക്ക് ഉപകാരമാകുന്ന വിധത്തില്‍ സര്‍ജറി നടത്തണമെന്ന ഗുരുനാഥന്‍ ഡോ രക്‌നവേലിന്റ ഉപദേശമാണ് നടപ്പിലാക്കിയതെന്ന്.
സ്വകാര്യ മേഖലയില്‍ റോബോട്ടിക്ക് സംവിധാനങ്ങല്‍ ഉപയോഗിച്ചു നടത്തുന്ന സര്‍ജ്ജറിക്ക് മൂന്നു ലക്ഷം രുപ വരെ ചെലവു വരും. യാതൊരു വത്യാസവുമില്ലാതെ കൈ കൊണ്ടു നടത്തുന്ന ഈ ട്രാന്‍സ്പ്ലാന്റേഷന്‍ രീതി തുച്ഛമായ ചെലവില്‍ നടത്തുമെന്ന് അറിഞ്ഞതോടെ മലപ്പുറം താലുക്ക് ആശുപത്രിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam