ഫൈവ് സ്റ്റാറുമല്ല; ഇത് സെവന്‍ സ്റ്റാര്‍ തീവണ്ടി!

Web Desk |  
Published : May 05, 2017, 10:31 AM ISTUpdated : Oct 05, 2018, 01:30 AM IST
ഫൈവ് സ്റ്റാറുമല്ല; ഇത് സെവന്‍ സ്റ്റാര്‍ തീവണ്ടി!

Synopsis

പഞ്ചനക്ഷത്ര ഹോട്ടലുകളേക്കാള്‍ അത്യാഡംബര സൗകര്യമുള്ളവയാണ് സെവന്‍ സ്റ്റാര്‍ പദവിയുള്ളവ. ഇന്ത്യയില്‍ത്തന്നെ അത്യപൂര്‍വ്വം സെവന്‍ സ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങള്‍ തീവണ്ടിയില്‍ ലഭ്യമായാലോ? അതെ ലോകത്തെ ഏറ്റവും അത്യാഡംബരപൂര്‍ണമായ തീവണ്ടിയെ ഒന്നു പരിചയപ്പെടാം. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പെരുമയുള്ള ജപ്പാനിലാണ് ഈ അത്യാഡംബര തീവണ്ടി. വടക്കന്‍ ജപ്പാനിലാണ് ഷികി-ഷിമ എന്ന ആഡംബര തീവണ്ടി. ഒരാള്‍ക്ക് ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാല്‍, നാലു പകലും മൂന്നു രാത്രിയും ഈ തീവണ്ടിയിലെ ആഡംബരസൗകര്യങ്ങളില്‍ അഭിരമിച്ച് യാത്രചെയ്യാം. ടോക്യോയില്‍നിന്ന് വടക്കന്‍ ജപ്പാനിലെ പ്രകൃതിസൗന്ദര്യം തുളുമ്പിനില്‍ക്കുന്ന സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടിയുടെ സഞ്ചാരം. ഇളംസ്വര്‍ണ നിറത്തിലുള്ള ഈ തീവണ്ടിയില്‍ ഒരു ആഡംബരഹോട്ടലില്‍ ലഭ്യമാകുന്ന സ്യൂട്ട്, നീന്തല്‍ക്കുളം, ബാത്ത്ട‌ബ്, ബാര്‍, പിയാനോ സോണ്‍, കാഴ്‌ചകള്‍ കാണാന്‍ വിശാലമായ ഇടം എന്നിവയൊക്കെയുണ്ട്.

ഈ അത്യാഡംബര ട്രെയിനിന്റെ വിവിധ ചിത്രങ്ങള്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

Health Tips : ചായയോ കാപ്പിയോ: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?
കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ