1.7 ലക്ഷത്തിന്റെ ജാക്കറ്റും ഒരു ലക്ഷത്തിന്റെ ഷൂസും; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ ബോളിവുഡ് താരത്തെ കണ്ട് ആരാധകർ ഞെട്ടി

Published : Dec 27, 2018, 03:02 PM ISTUpdated : Dec 27, 2018, 03:08 PM IST
1.7 ലക്ഷത്തിന്റെ ജാക്കറ്റും ഒരു ലക്ഷത്തിന്റെ ഷൂസും; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ ബോളിവുഡ് താരത്തെ കണ്ട് ആരാധകർ ഞെട്ടി

Synopsis

ചുവപ്പും വെളുപ്പും കറുപ്പും കലർന്ന നിറത്തിലുള്ള ജാക്കറ്റും വെള്ള മിഡിയുമാണ് താരം ധരിച്ചത്. വസ്ത്രത്തിന് യോജിച്ച ചുവന്ന പേഴ്സും സ്വർണ നിറത്തിലുള്ള ഷൂസുമാണ് ​ഹൈലൈറ്റ്.  

ബോളിവുഡിൽ ക്രിസ്തുമസ് ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രണയ ജോഡികളും പുതുതായി വിവാഹം കഴിഞ്ഞവരും മറ്റ് താരങ്ങളുമൊക്കെ ക്രിസ്തുമസ് അടിച്ചുപൊളിച്ച് ആഘോഷിക്കുമ്പോൾ ആരാധകരുടെ കണ്ണ് സൂപ്പർതാരം മലൈക അറോറയിലേക്കാണ്. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അമ്മ വീട്ടിലെത്തിയ മലൈകയുടെ വസ്ത്രവും ബാ​ഗും ചെരുപ്പുമൊക്കെയാണ് ആരാധകരെ അതിയശയിപ്പിക്കുന്നത്.

മലൈകയുടെ ഫാഷൻ ഭ്രമം ബോളിവുഡിൽ പാട്ടാണ്. ഏത് പരിപാടിയിലായാലും പാർട്ടിയിലായാലും അത്യാഡംബരമായി വളരെ സ്റ്റൈലിഷായി മാത്രമേ മലൈക എത്താറുള്ളൂ. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അമ്മ വീട്ടിൽ എത്തിയപ്പോഴും മറിച്ചല്ല സംഭവിച്ചത്. ചുവപ്പും വെളുപ്പും കറുപ്പും കലർന്ന നിറത്തിലുള്ള ജാക്കറ്റും വെള്ള മിഡിയുമാണ് താരം ധരിച്ചത്. വസ്ത്രത്തിന് യോജിച്ച ചുവന്ന പേഴ്സും സ്വർണ നിറത്തിലുള്ള ഷൂസുമാണ് ​ഹൈലൈറ്റ്. എന്നാൽ ഇതിന്റെയൊക്കെ വില കേട്ടാൽ ഞെട്ടും. 

1,65033 രൂപയാണ് താരത്തിന്റെ ജാക്കറ്റിന്റെ വില. 1,38590 രൂപ വിലമതിക്കുന്ന ബാ​ഗിനൊപ്പം 90,644 വിലയുള്ള ഷൂസുമാണ് താരം ധരിച്ചിരിക്കുന്നത്. ഇന്റർനാഷണൽ‌ ബ്രാൻഡായ ​ഗൂസിയുടെ ജാക്കറ്റും മിഡിയും ബാ​ഗും ഷൂസുമൊക്കെയാണ് താരം ധരിച്ചത്. 

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽവച്ച് താരത്തെ ക്യാമറയ്ക്കുള്ളിൽ പകർത്തിയ കണ്ണുകളും തിരഞ്ഞത് താരത്തിന്റെ കോസ്റ്റ്യൂം തന്നെയായിരുന്നു. 90,268 രൂപയുടെ ഷൂസ് അണിഞ്ഞാണ് മലൈക എത്തിയത്. 2,03014 രൂപ വിലമതിക്കുന്ന ബാ​ഗായിരുന്നു കോസ്റ്റ്യൂമിൽ ഹൈലൈറ്റ്. 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ