
ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ മാനുഷി ചില്ലാറിന്റെ രണ്ടു വർഷം മുമ്പുള്ള വീഡിയോ വൈറലാകുന്നു. മെഡിക്കൽ വിദ്യാത്ഥിയായിരിക്കെയുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ടുവർഷം മുമ്പുള്ള മാനുഷിയുടെ രൂപവും ഇപ്പോഴത്തെ രൂപമാറ്റവും ഏറെ വിസ്‌മയകരമാണ്. ഇതുതന്നെയാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകാനുള്ള കാരണവും. മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റുമാണ് ഈ വീഡിയോയിൽ മാനുഷി സംസാരിക്കുന്നത്. എന്നാൽ ഈ മാനുഷി തന്നെയാണോ അതെന്ന സംശയമാണ് വീഡിയോ കാണുന്നവർക്കെല്ലാം. ഏതായാലും ചൈനയിൽ നടന്ന ലോകസൗന്ദര്യമൽസരത്തിൽ വ്യക്തമായ നിലപാടോടെയാണ് മാനുഷി വിജയിയായി മാറിയത്. ലോകത്തെ ഏറ്റവും പ്രതിഫലം ലഭിക്കേണ്ട ജോലി ഏതാണെന്ന വിധികർത്താക്കളുടെ ചോദ്യത്തിന്, "അമ്മ' എന്ന ജോലിക്കാണ് കൂടുതൽ ആദരവും ബഹുമാനവും ലഭിക്കേണ്ടതെന്നായിരുന്നു മാനുഷിയുടെ മറുപടി. നിറഞ്ഞ കൈയടികളോടെയാണ് മാനുഷിയുടെ ചോദ്യത്തെ സദസ്യർ വരവേറ്റത്. ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഹരിയാന മുഖ്യമന്ത്രി എന്നിവർ അഭിനന്ദിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam