മാനുഷി ചില്ലറിന്റെ ഭര്‍ത്താവാകാം, പക്ഷേ ഈ യോഗ്യതകള്‍ വേണം

Published : Dec 01, 2017, 08:13 PM ISTUpdated : Oct 05, 2018, 01:08 AM IST
മാനുഷി ചില്ലറിന്റെ ഭര്‍ത്താവാകാം, പക്ഷേ ഈ യോഗ്യതകള്‍ വേണം

Synopsis

വേറിട്ട കാഴ്ചപ്പാടാണ് മാനുഷി ചില്ലറിനെ ലോകസുന്ദരിയാക്കിയത്. സൗന്ദര്യത്തോടൊപ്പം അവസാന റൗണ്ടിലെ നിലപാടാണ് മാനുഷിയെ ലോക സുന്ദരി പട്ടത്തിലേയ്ക്കെത്തിച്ചത്. ജീവിതത്തിലെ നേട്ടങ്ങളും അതിന് മാനുഷിയെ പ്രാപ്തയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും മാനുഷി ആരാധകരോട് വാചാലയായി. തന്റെ ഇഷ്ടാനിഷ്ടങ്ങളും മാനുഷി വ്യക്തമാക്കി. 

മനസിലെ പുരുഷ സങ്കല്‍പത്തെക്കുറിച്ചും മാനുഷി തുറന്ന് പറഞ്ഞു. കൂടുതല്‍ യോഗ്യതകളൊന്നും മാനുഷി ആഗ്രഹിക്കുന്നില്ല. നല്ല ബുദ്ധിയും ഹ്യൂമര്‍ സെന്‍സും ഉള്ള പുരുഷനെയാണ് മാനുഷി ജീവിതത്തില്‍ പ്രതീക്ഷിക്കുന്നത് എന്നാണ് വെളിപ്പെടുത്തല്‍. സൗന്ദര്യം വേണ്ടേയെന്ന ചോദ്യത്തിന് അത് തനിയ്ക്ക് ആവശ്യത്തിനുണ്ടല്ലോ അത് കൊണ്ട് അതുമായി ബാലന്‍സ് ചെയ്യാമെന്നായിരുന്നു മാനുഷിയുടെ പ്രതികരണം. നല്ലൊരു അമ്മയാകാന്‍ സാധിക്കുന്നത് പുണ്യമാണെന്നും ലോകസുന്ദരി വിശദമാക്കുന്നു. 

എംബിബിഎസ് പൂർത്തിയാക്കണം. രോഗികളെ ചികിൽസിക്കണം, നല്ലൊരു ഡോക്ടർ ആവണം. ഒപ്പം ആമീർഖാനുമൊത്ത് ഒരു സിനിമയും മാനുഷിയുടെ സ്വപ്നങ്ങളിലുണ്ട്. നൃത്തം, പഞ്ചാബി പോപ്പ്, ബോളിവുഡ് സോങ്‌സ് എന്നിവയിലാണ് മാനുഷിക്ക് താല്പര്യം. അമ്മയോടുള്ള അടുപ്പമാണ് അവസാന റൗണ്ടില്‍ തനിയ്ക്ക് നന്നായി സംസാരിക്കാന്‍ സാധിച്ചതെന്നും മാനുഷി  വ്യക്തമാക്കുന്നു. ഭക്ഷണ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത മാനുഷിക്ക് മധുരത്തോടാണ് കൂടുതൽ പ്രിയം. മല്‍സരത്തില്‍ കാഴ്ചക്കാര്‍ ഇന്ത്യ, ഇന്ത്യ എന്ന് വിളിക്കുന്നത് കേട്ടതാണ് ജീവിതത്തിലെ ധന്യമായ നിമിഷമായി തോന്നിയതെന്നും മാനുഷി പറയുന്നു. 

ദില്ലിയിലെ ജീവിതമാണ് തനിയ്ക്ക് ഒരു സൗന്ദര്യ മല്‍സരത്തിന്റെ ഭാഗമാകാന്‍ വേണ്ട ആത്മവിശ്വാസം നല്‍കിയതെന്ന് മാനുഷി വിശദമാക്കുന്നു. പഠനത്തോടൊപ്പം സൗന്ദര്യമല്‍സരത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ കുടുംബത്തില്‍ നിന്ന് ലഭിച്ച പിന്തുണയാണ് തന്നെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നും മാനുഷി കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

എപ്പോഴും മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ
'ശസ്ത്രക്രിയ കഴിഞ്ഞ് 21-ാം ദിവസം സ്വയം ട്യൂബ് റിമൂവ് ചെയ്യുകയായിരുന്നു'; അനുഭവം പങ്കുവച്ച് ഹെയ്ദി സാദിയ