പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

Web Desk |  
Published : Jul 20, 2018, 08:25 AM ISTUpdated : Oct 02, 2018, 04:19 AM IST
പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

Synopsis

സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാരും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. 

സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാരും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. പുരുഷന്‍മാര്‍ പൊതുവെ എല്ലാ കാര്യങ്ങളിലും വളരെയധികം ബ്രാന്‍റ് കോണ്‍ഷ്യാസാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തല്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുമുണ്ട്. 

പുരുഷന്‍മാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഷേവിംഗ് ക്രീം. ഷേവിംഗ് ക്രീം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റേസറിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളുമില്ലാതെ നീങ്ങാന്‍ പറ്റിയതാകണം ഷേവിംഗ് ക്രീം. അതുരപോലെ തന്നെ ഷേവിംഗ് കഴിഞ്ഞിട്ടും ആഫ്റ്റര്‍ ഷേവ് ലോഷനും ഉപയോഗിക്കുന്നത് നല്ലതാണ്. ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഇല്ലാതാവാന്‍ പലപ്പോഴും ഇത് സഹായിക്കും.

മോയ്‌സ്ച്യുറൈസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മോയ്‌സ്ചുറൈസര്‍ ചര്‍മ്മത്തിന്  മൃദുത്വം നല്‍കുന്നു. അതുപോലെ തന്നെ ഒരേ ബ്രാന്‍ഡഡ് ഡിയോഡറന്‍ഡ് പതിവായി ഉപയോഗിക്കുന്നത് ശീലമാക്കുക.  ഫേസ്‍ വാഷും ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബൈക്ക് യാത്ര ചെയ്യുന്നവര്‍. ബൈക്ക് ഓടിക്കുമ്പോള്‍ മുഖം തൂവാല കൊണ്ട് മൂടിവെക്കാനും ശ്രദ്ധിക്കക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്