
മത്സ്യകന്യകയുടെ രൂപത്തിലുളള കുഞ്ഞ് ഇന്ത്യയില്‍ പിറന്നു. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? സംഭവം നടന്നത് പശ്ചിമ ബംഗാളിലാണ്.
കൊൽക്കത്തയിലെ ചിറ്റരഞ്ജൻ ദേവാസദൻ ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം.
ഏകദേശം നാലുമണിക്കൂറുകൾ മാത്രമാണ് കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർക്കു സാധിച്ചത്. കാലുകൾ ചുറ്റിപ്പിണഞ്ഞു പോയതിനാലും പെൽവിസ് വികസിക്കാത്തതിനാലും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാനും സാധിച്ചില്ല.
ഇത്തരത്തിൽ ലോകത്ത് ജനിക്കുന്ന 5–ാമത്തെ കുഞ്ഞും ഇന്ത്യയിലെ രണ്ടാമത്തെ കുഞ്ഞുമാണിത്. 2016–ൽ ഉത്തർപ്രദേശില്‍ ഉണ്ടായ കുഞ്ഞാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam