സ്തനാർബുദം കണ്ടെത്താൻ ആപ് ഇൻസ്റ്റാൾ ചെയ്ത ബ്രാ

By Web TeamFirst Published Oct 26, 2018, 9:16 AM IST
Highlights

സ്തനാർബുദം നേരത്തെ കണ്ടെത്താൻ പുതിയൊരു മാർ​ഗവുമായി എത്തിയിരിക്കുകയാണ്  മെക്സിക്കോയിലെ ഒരു വിദ്യാര്‍ഥിനി. സ്തനാര്‍ബുദം കണ്ടെത്താന്‍ പുതിയ ഒരു തരം ബ്രായാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. ഇവ എന്നാണ് ഈ ബ്രായുടെ പേര്. ജൂലിയന്‍ റിയോസ് എന്ന  വിദ്യാർത്ഥിനിയാണ് ഇത്തരത്തിലൊരു ബ്രാ കണ്ടുപിടിച്ചിരിക്കുന്നത്.

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന രോ​ഗമാണ് സ്തനാർബുദം. ആരംഭത്തിലെ കണ്ടെത്തിയാൽ വളരെ വേ​ഗം സുഖപ്പെടുത്താൻ കഴിയുന്ന രോ​ഗമാണ് സ്തനാർബുദം. സ്തനാർബുദം നേരത്തെ കണ്ടെത്താൻ പുതിയൊരു മാർ​ഗവുമായി എത്തിയിരിക്കുകയാണ്  മെക്സിക്കോയിലെ ഒരു വിദ്യാര്‍ത്ഥിനി. സ്തനാര്‍ബുദം കണ്ടെത്താന്‍ പുതിയ ഒരു തരം ബ്രായാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. ഇവ എന്നാണ് ഈ ബ്രായുടെ പേര്. ജൂലിയന്‍ റിയോസ് എന്ന  വിദ്യാർത്ഥിനിയാണ് ഇത്തരത്തിലൊരു ബ്രാ കണ്ടുപിടിച്ചിരിക്കുന്നത്. ‌അമ്മയ്ക്ക് സ്തനാര്‍ബുദമാണെന്ന കാര്യം വളരെ വെെകിയാണ് അറിഞ്ഞത്. 

രോഗം കണ്ടെത്താന്‍ വൈകിയതു മൂലം ചികിത്സ വെെകിയതിനാൽ അമ്മയുടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടി വരികയാണ് ഉണ്ടായതെന്ന് ജൂലിയന്‍ പറഞ്ഞു. ബ്രായ്ക്കുള്ളിലെ കപ്പിന്റെ രൂപത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതൊരു മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കാന്‍ തുടങ്ങി അഞ്ചു മിനിറ്റിള്ളില്‍തന്നെ ഉപയോഗിക്കുന്ന സ്ത്രീക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് ജൂലിയന്‍ പറയുന്നു. മാമ്മറി ഗ്ലാൻഡുകളിലെ തെര്‍മല്‍ പാറ്റേൺ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  

മാമോഗ്രമിനെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തില്‍ നടത്താവുന്ന ഒരു ടെസ്റ്റ്‌ എന്ന നിലയ്ക്കാണ് ഈ പരീക്ഷണം. യാതൊരു വിധത്തിലെ റേഡിയേഷനും ഈ ഉപകരണം പുറംതള്ളുന്നില്ലെന്നും ജൂലിയൻ പറയുന്നു. സ്തനത്തിന്റെ ഉള്ളിലെ ടിഷ്യൂകളില്‍ അധികമായി ചൂട് അനുഭവപ്പെടുന്നത് എവിടെയാണെന്നാണ് ഇത് നിര്‍ണയിക്കുന്നത്. അധികമായി ചൂട് ഉണ്ടെങ്കില്‍ അവിടെയുള്ള രക്തക്കുഴലുകളില്‍ എന്തോ തകരാറുകള്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. സ്തനങ്ങളുടെ ചൂട് അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്.ഇവ വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ടില്ല.ഉടൻ‌ വിപണിയിലെത്തുമെന്ന് ജൂലിയൻ പറഞ്ഞു.  
 

click me!