Latest Videos

ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം

By Web TeamFirst Published Jan 7, 2019, 1:05 PM IST
Highlights

ഡയറ്റ് ചെയ്തിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ജങ്ക് ഫുഡ്, കൊഴുപ്പുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുന്നതാണ് ശരീരഭാരം കൂടാനുള്ള പ്രധാനകാരണങ്ങൾ. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ തടി കുറയ്ക്കാം. അത് എങ്ങനെയെന്നല്ലേ... 

ഭക്ഷണം നിയന്ത്രിച്ചിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ശരീരഭാരം കുറയ്ക്കുക എന്നത് നിസാര കാര്യമല്ല. ശരീരഭാരം കൂടി കഴിഞ്ഞാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കാം. ഇതുമായി ബന്ധപ്പെട്ട് പുതിയ പഠനം പറയുന്നത് കേട്ടാൽ ഞെട്ടരുത്. മനസറിഞ്ഞ് ആഹാരം കഴിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പഠനം. അത് എങ്ങനെ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. 

ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള അളവിൽ കഴിക്കൽ അല്ല മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.  കഴിക്കുന്ന ഭക്ഷണം പൂർണ്ണമായി ആസ്വദിച്ച്, മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കി വേണം കഴിക്കാനെന്നാണ് പഠനം പറയുന്നത്. മാനസിക സമ്മർദ്ദം ഉണ്ടായാൽ വലിച്ചുവാരി ആഹാരം കഴിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. ഈ ശീലം ഉണ്ടെങ്കിൽ മാറ്റണമെന്നാണ് ​പഠനത്തിൽ പറയുന്നത്. മെഡിക്കൽ ന്യൂസ് ഡെയ്‌ലിയിൽ വന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പഠനം പ്രസിദ്ധീകരിച്ചു. 

യുകെ ആസ്ഥാനമായ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കോൺവെന്ററിയും വാർവിക്ക്‌ഷൈർ നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റും ചേർന്നാണ് പഠനം നടത്തിയത്. മാനസിക സമ്മർദം, തെറ്റായ ഭക്ഷണരീതി എന്നിവയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ ഇവ തമ്മിലുള്ള ബന്ധം ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നെന്നാണ് കണ്ടെത്തിയത്. 53 പേരിലാണ് ​ഗവേഷണം നടത്തിയത്. പഠനത്തിൽ ആറു മാസത്തോളം കൃത്യമായ ഭക്ഷണക്രമത്തിലൂടെ ശരാശരി ആളുകളുടേയും മൂന്ന് കിലോഗ്രാമോളം ഭാരം കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. 

click me!