മീന്‍ കറി ഇഷ്ടപ്പെട്ടു; ഹോട്ടല്‍ പാചകക്കാരന് മന്ത്രി നല്‍കിയത് 25,000 രൂപ ടിപ്പും, സര്‍പ്രൈസ് സമ്മാനവും

By Web TeamFirst Published Oct 22, 2018, 3:06 PM IST
Highlights

ഹോട്ടലില്‍ വിളമ്പിയ ആവോലിയും നെയ്മീനുമെല്ലാം രുചിച്ചതും, അത് പാകം ചെയ്തയാളെ കാണാന്‍ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഹോട്ടലിന്റെ പാര്‍ട്ണര്‍ കൂടിയായ ഹനീഫ് മുഹമ്മദായിരുന്നു കറിയുണ്ടാക്കിയത്

മംഗലൂരു: ഔദ്യോഗികമായ ഒരു മീറ്റിംഗില്‍ പങ്കെടുക്കാനാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍ മംഗലൂരുവിലെത്തിയത്. ഇതിനിടെയാണ് ലോവര്‍ ബെന്ദൂരിലെ 'ഫിഷ് മാര്‍ക്കറ്റ്' എന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി മന്ത്രിയും സംഘവും കയറിയത്.

ഹോട്ടലില്‍ വിളമ്പിയ ആവോലിയും നെയ്മീനുമെല്ലാം രുചിച്ചതും, അത് പാകം ചെയ്തയാളെ കാണാന്‍ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഹോട്ടലിന്റെ പാര്‍ട്ണര്‍ കൂടിയായ ഹനീഫ് മുഹമ്മദായിരുന്നു കറിയുണ്ടാക്കിയത്. ഹനീഫിനെ തൊട്ടടുത്ത് പിടിച്ചിരുത്തി സ്വന്തം പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിപ്പിച്ച മന്ത്രി, അദ്ദേഹത്തെ വാനോളം പുകഴ്ത്തുക മാത്രമല്ല, 25,000 രൂപ ടിപ്പും നല്‍കി. തീര്‍ന്നില്ല, ഹനീഫിന് ഒരു ഫ്രീം ഉംറ തീര്‍ത്ഥാടനവും മന്ത്രി വാഗ്ദാനം ചെയ്തിരിക്കുകയാണ്. 

മന്ത്രിയുടെ അഭിനന്ദനവും സമ്മാനവുമെല്ലാം തനിക്ക് അപ്രതീക്ഷിതമായ സന്തോഷമാണ് നല്‍കിയതെന്ന് ഹനീഫ് പ്രതികരിച്ചു. 'ഞാന്‍ പല രാഷ്ട്രീയക്കാര്‍ക്കും നേതാക്കള്‍ക്കും ഭക്ഷണം വിളമ്പിയിട്ടുണ്ട്, രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ് അങ്ങനെ പല പ്രമുഖര്‍ക്കും. പക്ഷേ ഇത്തരത്തിലൊരു അഭിനന്ദനം എന്റെ 18 വര്‍ഷത്തെ ഹോട്ടല്‍ ജീവിതത്തിനിടെ കിട്ടിയിട്ടില്ല'- ഹനീഫ് പറഞ്ഞു.
 

click me!