ലോകസുന്ദരി വനേസ പോൺസ് ഡി ലിയോണിനെ അറിയാം

Published : Dec 09, 2018, 10:24 PM ISTUpdated : Dec 09, 2018, 10:28 PM IST
ലോകസുന്ദരി വനേസ പോൺസ് ഡി ലിയോണിനെ അറിയാം

Synopsis

68-ാമത്  ലോകസുന്ദരിപ്പട്ടം നേടിയ മിസ് മെക്സിക്കോ വനേസ പോൺസ് ഡി ലിയോണിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ .

68-ാമത്  ലോകസുന്ദരിപ്പട്ടം നേടിയ വനേസ പോൺസ് ഡി ലിയോണിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ വർഷം ലോകസുന്ദരിപ്പട്ടത്തിന് അർഹയായ ഇന്ത്യയുടെ മാനുഷി ഛില്ലാർ ആണ് ലോക സുന്ദരി പട്ടം നേടിയ വനേസ പോൺസിനെ കിരീടം അണിയിച്ചത്. ആ​ദ്യമായാണ് മെക്സിക്കോയിൽനിന്നൊരു സുന്ദരി മിസ് വേൾഡ് കിരീടം അണിയുന്നത്. 118 സുന്ദരികളെ പിന്തള്ളിയാണ് വനേസ പോൺസെയുടെ നേട്ടം. ചൈനയിലെ സാന്യയിലാണ് ലോകസുന്ദരി മൽസരം നടന്നത്.

 

ഇരുപതുകാരിയായ മിസ് തായ്ലാ‍ൻ‍ഡ് നിക്കോലിൻ പിചാപാ ലിസ്നുകനാണ് ഫസ്റ്റ് റണറപ്പ്.   മിസ് വേൾഡ് മത്സരത്തിൽ മിസ് ഇന്ത്യ അനുക്രീതി വാസിന് അവസാന 12 ൽ ഇടം നേടാനായില്ല. അവസാന 30ൽ സ്ഥാനം പിടിച്ചപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ഉയർന്നിരുന്നു.

വനേസയുടെ ഇന്‍സ്റ്റാഗ്രാം മാത്രം നോക്കിയാല്‍ മതി അറിയാം ഈ ഇരുപത്താറുകാരിയെ. വളരെ ഫാഷന്‍ സെന്‍സ് ഉളള ഒരു മോഡലാണ് വനേസ. സ്കൂബ ഡൈവിങ് ഇഷ്ടമുള്ള വനേസയ്ക്ക് ജീവിതത്തോടുളള കാഴ്ചപാടുകളും ഇന്‍സ്റ്റാഗ്രാമിലൂടെ അറിയാന്‍ കഴിയും. 

 


1992ല്‍ മെക്സികോയിലാണ് ജനനം. പെൺകുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ബോർഡ് അം​ഗങ്ങളിൽ ഒരാളാണ് വനേസ. കൂടാതെ മൈ​ഗ്രേൻ‍‍‍ഡസ് എൻ എൽ കാമിനോ (Migrantes en el Camino) എന്ന സംഘടനയിൽ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്‍റർനാഷണൽ ബിസിനസിൽ ബിരുദധാരിയായ 26കാരിയായ വനേസ നാഷണൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ വക്താവാണ്. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ