
സ്തനാര്‍ബുദം തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി മലയാളി ഡോക്ടര്‍. ഒരു മൊബൈല്‍ കൈയ്യിലുണ്ടെങ്കില്‍ സ്തനാര്‍ബുധം ഉണ്ടോയെന്ന് ഇനി സ്ത്രീകള്‍ക്ക് സ്വയം പരിശോധിക്കാം. അബുദാബിയിലെ മലയാളി ഡോക്ടറായ ശ്രീകലാ ശ്രീഹരിയാണ് Brixa എന്ന ആപ്ലിക്കേഷന് പിന്നില്‍. രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാന്‍ ബ്രക്സ ഉപകരിക്കുമെന്നാണ് ഡോക്ടര്‍ ശ്രീകല അവകാശപ്പെടുന്നത്. മാറിലെ മുഴകളോ മറ്റു തടിപ്പുകളോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അളക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ കാമറയാണ് ഇതിനായി ഉപയോഗിക്കുക.
ഇടവിട്ടുള്ള കാലയളവില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നതോടെ, രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി, വേഗത്തില്‍ ചികിത്സ തേടാനാകും എന്നതാണ് മെച്ചം. മൊബൈലിലെ പരിശോധനയില്‍ അസ്വാഭാവികത കണ്ടാല്‍ സ്ക്രീനില്‍ ചുവപ്പ് ലൈറ്റ് പ്രകാശിക്കും. ചികിത്സതേടാനായി തൊട്ടടുത്തുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.
ഒരാഴ്ചക്കുള്ളില്‍ ആയരിങ്ങളാണ് ബ്രക്സ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്തത്. നാല് വര്‍ഷമായി അബുദാബി എന്‍എംസി ആശുപത്രിയില്‍ കാന്‍സര്‍ ഡയാഗ്നസിസ് വിഭാഗം മേധാവിയായി ജോലിചെയ്തുവരികയാണ് കായംകുളം സ്വദേശിയായ ശ്രീകല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam