
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും വിലയുള്ള പാസ്പോര്‍ട്ട് ജര്‍മ്മനിയുടെത്. ഹെന്‍ലി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇത് പറയുന്നത്. ലോകത്തിലെ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദർശനം അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്‍റെ മൂല്യം വിലയിരുത്തിയത്.
ഇതിൽ 177 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദർശനം അനുവദിക്കുന്നതാണ് ജർമ്മൻ പാസ്പോർട്ട്. 176 രാജ്യങ്ങളുമായി സ്വീഡൻ തൊട്ടുപിന്നിലുണ്ട്. യു കെ, സ്പെയിൻ, ഫിൻലാൻറ്, ഇറ്റലി തുടങ്ങിയവയാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യയ്ക്ക് 85മത്തെ സ്ഥാനമാണ് പട്ടികയില്‍ ഉള്ളത്. 52 രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാസ്പോർട്ട് കൊണ്ട് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുക. ഉഗാണ്ട, ഘാന, സിംബാബ്വേ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഈ പട്ടികയിൽ ഇന്ത്യയെക്കാൾ മുന്നിലാണ്.
ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്‍റെതാണ്. വെറും 25 രാജ്യങ്ങൾ മാത്രമാണ് സന്ദർശിക്കാൻ കഴിയുന്നത്. പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ. 29 രാജ്യങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam