ദഹനം മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ
ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒന്നാണ് ദഹന പ്രശ്നം. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം പലപ്പോഴും വയറിന് അസ്വസ്ഥതയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. ദഹന പ്രശ്നങ്ങൾ അകറ്റാൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
14

Image Credit : Getty
ജീരകം
കറികളിലൊക്കെയും നമ്മൾ ജീരകം ചേർക്കാറുണ്ട്. നല്ല ദഹനം ലഭിക്കാൻ ജീരകം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചതിന് ശേഷവും ഇത് കഴിക്കാവുന്നതാണ്.
24
Image Credit : Getty
പെരുംജീരകം
നല്ല ദഹനം ലഭിക്കാൻ ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
34
Image Credit : Getty
മഞ്ഞൾ
മഞ്ഞളിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
44
Image Credit : our own
പെപ്പർമിന്റ്
ദഹനം മെച്ചപ്പെടുത്താൻ പെപ്പർമിന്റ് കഴിക്കുന്നതും നല്ലതാണ്. ഇത് ചായയിലിട്ടും കുടിക്കാവുന്നതാണ്.
Latest Videos

