ഒന്നര വയസ്സുളള മകളെ ടെഡിബെയറിനൊപ്പം ഉറക്കാന്‍ കിടത്തി, തിരിച്ചുവന്ന അമ്മ കണ്ടത്..!

Web Desk |  
Published : Apr 24, 2018, 06:18 PM ISTUpdated : Jun 08, 2018, 05:52 PM IST
ഒന്നര വയസ്സുളള മകളെ ടെഡിബെയറിനൊപ്പം ഉറക്കാന്‍ കിടത്തി, തിരിച്ചുവന്ന അമ്മ കണ്ടത്..!

Synopsis

മകള്‍ കട്ടിലില്‍ നിന്ന് വീഴാതിരിക്കാനായി വശങ്ങളില്‍ വച്ചിരുന്ന ടെഡിബെയറാണ് ആ കുരുന്നിന്‍റെ ജീവനെടുത്തത്.

ഒന്നര വയസ്സുള്ള മകളെ ടെഡിബെയറിനൊപ്പം ഉറക്കി കിടത്തി ഒന്ന് മാറിയതായിരുന്നു ആ അമ്മ. തിരികെ വന്നപ്പോൾ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. മകള്‍ മരിച്ചുകിടക്കുന്ന കാഴ്ചയാണ് ഡെക്സി എന്ന ആ അമ്മ കണ്ടത്. മകള്‍ കട്ടിലില്‍ നിന്ന് വീഴാതിരിക്കാനായി വശങ്ങളില്‍ വച്ചിരുന്ന ടെഡിബെയറാണ് ആ കുരുന്നിന്‍റെ ജീവനെടുത്തത്.

 മകളുടെ മരണവാര്‍ത്ത ഡെക്സി തന്‍റെ ഫേയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഓരോ അമ്മമാര്‍ക്ക് അതൊരു മുന്നറിയിപ്പായിരുന്നു. മകള്‍ കട്ടിലില്‍ നിന്ന് വീഴാതിരിക്കാന്‍ കട്ടിലിന്‍റെ ഇരുവശത്തും പാവകള്‍ നിരത്തുന്നത് ഡെക്സിയുടെ ശീലമായിരുന്നു. അന്നും പതിവ് മകളുടെ അരികില്‍ ഡെക്സി ഒരു ടെഡിബെയര്‍ വെച്ചിരുന്നു. 

എന്നാല്‍ അത് കുഞ്ഞിന്‍റെ ജീവനെടുക്കുമെന്ന് ഡെക്സി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. മൂന്നടി പൊക്കമുളള ടെഡിബെയര്‍ മകളുടെ മുഖത്തേയ്ക്ക് വീഴുകയും കുഞ്ഞ് ശ്വസംമുട്ടി മരിക്കുകയുമായിരുന്നു.

ഡെക്സിയുടെ വാക്കുകള്‍ 

"എന്‍റെ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതോര്‍ക്കുമ്പോള്‍ ഞാനെന്നെ തന്നെ പഴിക്കുകയാണ്. അവള്‍ താഴെ വീഴാതിരിക്കാന്‍ ചെറിയ ടെഡിബെയറുകള്‍ക്ക് മീതെ വലിയൊരു ടെഡിബെയര്‍ വെച്ചിരുന്നു. എന്നാല്‍ വലിയ ടെഡി അവളുടെ മുഖത്തേയ്ക്ക് വീഴുകയായിരുന്നു. ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവളൊന്ന് വീഴുകയോ അല്ലെങ്കില്‍ തല ഒന്ന് മുഴയ്ക്കുകയോ മാത്രമേ സംഭവിക്കുമായിരുന്നോളളൂ, അവള്‍ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു". 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രഭാതഭക്ഷണത്തിന് പഴുത്ത പപ്പായ കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്
വലിച്ചെറിയരുത്, അറിയാം നാരങ്ങ തോടിന്റെ 5 ആരോഗ്യ ഗുണങ്ങൾ