പ്രായപൂര്‍ത്തിയായ മകള്‍ക്ക് അമ്മ പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങള്‍

Web Desk |  
Published : Oct 27, 2016, 02:00 AM ISTUpdated : Oct 05, 2018, 03:06 AM IST
പ്രായപൂര്‍ത്തിയായ മകള്‍ക്ക് അമ്മ പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങള്‍

Synopsis

ജീവിതമാണ്‌ ഏറ്റവും വലിയ അദ്ധ്യാപകന്‍

ഓരോ അനുഭവങ്ങളില്‍ നിന്നും ഓരോ പാഠം പഠിക്കുക. ചിലകാര്യങ്ങളില്‍ നാം വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളുക. അമ്മ അല്ലെങ്കില്‍ ഒരു സ്ത്രീ എന്ന് നിലയില്‍ തന്റെ മകള്‍ക്ക് ആദ്യം നല്‍കേണ്ട ഉപദേശം ഇതാകണം. എന്തുപ്രശ്നമുണ്ടായാലും അത്‌ സ്വയം നേരിടാന്‍ ഈ അനുഭവസമ്പത്ത് സഹായിക്കും

തന്റെ സ്റ്റാന്റില്‍ ഉറച്ച് നില്‍ക്കുക, അതില്‍ അഭിമാനിക്കുക...

തന്റെ സ്റ്റാന്റില്‍ ഉറച്ച് നില്‍ക്കുക ആരുടെങ്കിലും വാക്കുകള്‍ കേട്ട് അതില്‍ നിന്ന് പിന്‍മാറാതിരിക്കുക. എത്ര ഉയര്‍ന്ന നിലയില്‍ പോയാലും വേരുകളെ മറക്കരുത്. എല്ലായ്പ്പോഴും വിനീതനാകുക.

പ്രതിഫലനം..

നിങ്ങളുടെ പ്രതിഫലനം തന്നെയാണ്‌ നിങ്ങള്‍ കണ്ണാടിയില്‍ കാണുന്നത്. അതൊരിക്കലും കള്ളം പറയില്ല അത് മനസ്സിലാക്കുക.

സ്വാതന്ത്യം..

നിങ്ങളുടെ പല കാര്യങ്ങളിലും സഹായിക്കാന്‍ നിങ്ങളുടെ കുടുംബവും, കൂട്ടുകാരും ഉണ്ടാകും എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ അതി ധൈര്യത്തോടെ നേരിടുക അവിടെപതറരുത്.

വിവാഹം..

സ്ത്രീ പൂര്‍ണ്ണമാകുന്നത്‌ ഒരു കുഞ്ഞിന്റെ അമ്മയാകുമ്പോഴാണ്‌. എന്നാല്‍ നിങ്ങൾ ജീവിതത്തിൽ നിന്ന് നിങ്ങളുടെ പരമമായ ലക്ഷ്യം  എന്തെന്ന് മനസ്സിലാക്കുക . വിവാഹം ഒരു കുഞ്ഞിന്റെ അമ്മയാകുക എന്നതുമാത്രമല്ല ഒരു സ്ത്രീയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കുക

നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കുക..

ആരോഗ്യമുണ്ടെങ്കിലേ നിങ്ങളുടെ സ്വപ്നങ്ങള്‍ യാത്ഥാര്‍ത്യമാക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ഈ ഓട്ടംപിടിച്ച ജീവിതത്തിനിടയില്‍ ഉന്‍മേഷത്തിനും മറ്റും യാത്രകള്‍ ചെയ്യുക ഇതുകൂടാതെ ദിവസവും വ്യായാമവും ചെയ്യുക

സേ നോ..!

നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ നോ ധൈര്യമായി പറയുക. അല്ലാതെ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതരുത്.

സ്വയം പ്രതിരോധിക്കുക..

സ്വയം പ്രതിരോധിക്കുന്ന ആയോധനമുറകള്‍ പരിശീലിക്കുക. എതൊരു അവസ്ഥയേയും ധൈര്യ പൂര്‍വ്വം തന്നെ നേരിടുക. എല്ലാകാര്യങ്ങളും സ്വന്തമായി പരിശീലിക്കുക മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. നീന്തല്‍, ഡ്രൈവിംഗ് തുടങ്ങിയവ പരിശീലിക്കുക.

സ്വയം വിലയിരുത്തുക..

ഒരു സ്ത്രീ പൂര്‍ണ്ണമാകുന്നത് ഒരു കുട്ടി ജനിക്കുന്നതോടെയാണ്‌. അതിനാല്‍ ഒരു ഉത്തമ കുടുംബ ജീവിതത്തിനും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്കുണ്ട് നിങ്ങളൂടെ ജീവിതത്തെകുറിച്ച് നിങ്ങള്‍ക്ക് തന്നെ ഒരു കാഴ്ചപാടുണ്ടാക്കുക. നിങ്ങളുടെ മനസ്സ് പറയുന്നത്‌ കേള്‍ക്കുക

വായിക്കുക..

ധാരാളം വായിക്കുക. വായിച്ച് അറിവ് നേടുക. ലോകകാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക കുറഞ്ഞത് ചുറ്റുപാടുമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കല..

ഒരു കലാരൂപം പഠിക്കാന്‍ സമയം കണ്ടെത്തുക . നിങ്ങളുടെ മനസിന്ഊര്‍ജ്ജം നല്‍കാന്‍ ഇത് സഹായിക്കും . കലയ്ക്ക് തടസ്സങ്ങളെ തകര്‍ക്കാനുള്ള ബലം ഉണ്ട്.. നിങ്ങളുടെ മനസ്സില്‍  ഒരു റോഡ്ബ്ലോക്ക് അല്ലെങ്കില്‍  ഒരു ക്രോസ് റോഡ് എത്തുമ്പോള്‍, കല നിങ്ങളെ നയിക്കാനുള്ള കോമ്പസ് ആയിരിക്കും.

സമയം..

സമയം ആരെയും കാത്തു നില്‍ക്കാറില്ല . സമയം പൊയ്ക്കോണ്ടിരിക്കുന്നു. അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് തിരികെ നേടാനാകുന്നില്ല. അതിനാല്‍ സമയത്തെ ബഹുമാനിക്കുക. സമയം അമൂല്യമാണ്‌.

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍..

ഓരോ വാക്കുകളും ശ്രദ്ധിച്ച് ഉപയോഗിക്കുക. കൈവിട്ട വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല.

പാചകം പരിശീലിക്കുക..

പാചകം ചെയ്യാന്‍ അറിയില്ല എന്നത്‌ ഒരു ക്രെഡിറ്റായി കണക്കാക്കാതിരിക്കുക. കുട്ടികള്‍ക്ക് നിങ്ങള്‍ പാചകം ചെയ്ത ഭക്ഷണം നല്‍കുന്നത്‌ അവര്‍ക്ക് സന്തോഷമായിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തിൽ വർക്ക് ലൈഫ് ബാലൻസ് നിലനിർത്താം; ഈ ശീലങ്ങൾ പതിവാക്കൂ
ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ