
മധുരം ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അതുകൊണ്ടുതന്നെ മധുര പലഹാരങ്ങളും പ്രിയങ്കരം തന്നെ. ഇവിടെയിതാ, ഏറ്റവും എളുപ്പം തയ്യാറാക്കുന്ന ഒരു മധുരവിഭവം പരിചയപ്പെടുത്തുകയാണ്. ആര്‍ക്കും എളുപ്പം തയ്യാറാക്കാവുന്ന മഫിന്‍സ് ആണ് ഇന്നത്തെ നമ്മുടെ വിഭവം...
മൈദ- 150 ഗ്രാം
മുട്ട- മൂന്ന് എണ്ണം
പഞ്ചസാര- 120 ഗ്രാം
നെയ്യ്/എണ്ണ- 100 ഗ്രാം
താഴെ പറയുന്ന ചേരുവകള്‍ ആവശ്യാനുസരണം ഉപയോഗിക്കുക-
ബെക്കിങ് പൗഡർ ആൻഡ് ബെക്കിങ് സോഡ
ഉപ്പ്
എസ്സൻസ്
ചോക്ലേറ്റ് പൗഡർ
ചോക്കോ ചിപ്സ്
(ചോക്കലേറ്റ് തന്നെ വേണമെന്നില്ല. പഴങ്ങൾ ഒക്കെ മുറിച്ചു ചേർക്കാം.)
ഒരു ബോളിൽ മൈദ, ബെക്കിങ് പൗഡർ, ബെക്കിൻഡ് സോഡ എന്നിവ ഡ്രൈ മിക്സ് റെഡി ആക്കി വെക്കുക. നെയ്യും പഞ്ചസാരയും മിക്സ് ചെയ്‌ത് മുട്ട ചേർത്തു പതപ്പിക്കുക. അതിനുശേഷം ഒരു നുള്ള് ഉപ്പ്, എസ്സൻസ് എന്നിവ ചേർത്ത് ഡ്രൈ മിക്സ് പതിയെ ചേർത്തു മിക്സ് ചെയ്യുക. മഫിൻ കപ്പുകളിൽ പകുതി ബാറ്റർ നിറച്ചു ചോക്ലേറ്റ് ചിപ്സ് ഇട്ട ശേഷം ബേക്ക് ചെയ്യുക. മഫിൻസ് റെഡി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam