
വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതിൽ ഇന്ത്യക്കാർക്ക് നീണ്ട പാരമ്പര്യമുണ്ട്. പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും ആഘോഷ വേളകളിലും ഒത്തുചേരൽ സന്ദർഭങ്ങളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതാണ് പതിവ്.
പ്രസാദവും മറ്റും ഉൾപ്പെടെയുള്ളവയും അവർ വാഴയിലയിലാണ് നൽകുന്നത്. ഇൗ കട്ടിയേറിയ ഇലയിൽ സാമ്പാർ മുതൽ ചട്ണി വരെയുള്ള നിറ, രുചി വൈവിധ്യങ്ങളുടെ വിഭവങ്ങളാണ് നിരത്തുന്നത്. വാഴയില വിവിധ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത വലിപ്പത്തിലുള്ളവ ശേഖരിക്കാനാവും. മലയാളിയുടെ ഉത്സവമായ ഒാണദിനത്തിലെ സദ്യ വാഴയിലയിൽ വിളമ്പാതെ പൂർണമാകില്ല. എന്താണ് വാഴയിലയുടെ പ്രത്യേകത എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. ഭക്ഷണത്തിന് പുറമെ കഴിക്കാൻ ഉപയോഗിക്കുന്ന ഇലക്കും പോഷക ഗുണമുണ്ടെങ്കിൽ അത് വാഴയിലയിലെ ഭക്ഷണമാകണം. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലെ അത്ഭുത ഗുണങ്ങൾ ഇതാ:
പോളിഫിനോൾസ് എന്ന സ്വാഭാവിക ആന്റിഒാക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് വാഴയില. പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത് കണ്ടുവരുന്നുണ്ട്. വാഴയിലയിൽ ഭക്ഷണം വിളമ്പുമ്പോള്‍ അതിലെ പോളിഫിനോൾസിനെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഇൗ ആന്‍റി ഒാക്സിഡന്റ് പ്രതിരോധിക്കുന്നു. ഇതിലെ ആന്‍റി ബാക്ടീരിയൽ ഘടകങ്ങൾ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളവയുമാണ്.
വാഴയിലയിലെ ഭക്ഷണം ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ്. ഭക്ഷണം വിളമ്പുന്നതിന് വൻതോതിൽ കൃത്രിമപാത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് വേവലാതിയും വാഴയിലയാകുമ്പോള് വേണ്ടതില്ല. വാഴയിൽ നിന്ന് സ്വന്തമായി മുറിെച്ചടുത്ത് വൃത്തിയാക്കി ഭക്ഷണത്തിനായി ഉപയോഗിക്കാം.
ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമ്പോള്‍ വാഴയില തീർത്തും പരിസ്ഥിതി സൗഹൃദമാണ്. കുറഞ്ഞ സമയം കൊണ്ട് ഇവ അഴുകി മണ്ണിനോട് ചേരുകയും ചെയ്യും. പ്ലാസ്റ്റിക്കൽ വരുന്ന പാത്രങ്ങൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സാധാരണ പാത്രങ്ങൾ വീണ്ടും കഴുകി പാർട്ടികളിൽ ഉപയോഗിക്കുമ്പോള്‍ വാഷിങ് സോപ്പിന്റെ അംശം ഭക്ഷണത്തിൽ കടന്നുകൂടാനുള്ള സാധ്യതയും ഏറെയാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യർക്ക് ഹാനികരമാണ്.
മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വവും സംതൃപ്തിയും നൽകുന്നു. സാധാരണ പാത്രങ്ങളിൽ നിന്ന് വാഷിങ് സോപ്പിന്‍റെയും മറ്റും കടന്നുകൂടാനും സാധ്യതയുമുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തെ അശുദ്ധമാക്കാൻ വഴിവെക്കുന്നു. വാഴയിലയുടെ പ്രതലത്തിൽ മെഴുകിന് സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന് മറ്റ് പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല.
നമുക്ക് പിടിതരാത്തതും സ്വാഭവികവുമായ രുചി വൈവിധ്യങ്ങൾ കൂടിയാണ് അറിയാതെ വാഴയില ഭക്ഷണത്തിലൂടെ നൽകുന്നത്. കൺകുളിർമ നൽകുന്ന അനുഭവം മാത്രമല്ല വാഴയിലയിലെ ഭക്ഷണ പാരമ്പര്യം എന്ന് മനസിലാക്കുക. അടുത്ത തവണ വാഴയിലയിൽ നിങ്ങൾക്ക് ആരെങ്കിലും ഭക്ഷണം ഒാഫർ ചെയ്താൽ ധൈര്യമായി ആസ്വദിച്ചോളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam