ലൈംഗിക ശേഷിയില്‍ പ്രശ്നമുള്ള പുരുഷന്മാര്‍ തീര്‍ച്ചയായും ചെയ്യേണ്ട 6 കാര്യങ്ങള്‍

Published : Jan 13, 2018, 06:35 PM ISTUpdated : Oct 04, 2018, 07:44 PM IST
ലൈംഗിക ശേഷിയില്‍ പ്രശ്നമുള്ള പുരുഷന്മാര്‍ തീര്‍ച്ചയായും ചെയ്യേണ്ട 6 കാര്യങ്ങള്‍

Synopsis

ഉദ്ധാരണക്കുറവാണ് പുരുഷന്മാരെ ഏറെ അലട്ടുന്ന പ്രശ്‌നം. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉദ്ധാരണം വളരെ വേഗം നഷ്ടപ്പെടുന്നതുമൊക്കെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്.  പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇത്തരം ലൈംഗിക ബലഹീനതകള്‍ ഉണ്ടാകാറുണ്ട്. 

നാഡികളുടെ പ്രവര്‍ത്തന മാന്ദ്യം, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം പിടിപെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രമേഹരോഗിക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകാതിരിക്കാനുളള കാരണങ്ങളാണ്.  ലൈംഗികോദ്ധാരണം പുരുഷനില്‍ സംഭവിക്കുന്നതുപോലെ സ്ത്രീകളില്‍ സംഭവിക്കാത്തതുകൊണ്ട് പ്രമേഹം സ്ത്രീ ലൈംഗികതയെ ഒരു പരിധിക്കപ്പുറം ബാധിക്കുന്നില്ല. എന്നാല്‍ ഇത്തരം ലൈംഗിക പ്രശ്നങ്ങളുള്ളവര്‍ തീര്‍ച്ചയായും ചെയ്യേണ്ട 6 കാര്യങ്ങള്‍ ഇവയാണ്.

1.  പുരുഷനില്‍ നഷ്ടപ്പെട്ട ഉദ്ധാരണ ശേഷി വീണ്ടെടുക്കാന്‍ ഇന്ന് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്.  
2.  വാക്വം പമ്പ്, ക്രീമുകള്‍, കുത്തിവയ്പ്, ഇംപ്ലാന്‍റ് തുടങ്ങിയ ആധുനിക ചകിത്സാ രീതികളും പ്രമേഹം മൂലമുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. 
3.  ഭാര്യയുമായി തുറന്നു സംസാരിക്കുക തന്നെ വേണം. ഭാര്യ ഇതറിഞ്ഞ് പെരുമാറാനും ഭര്‍ത്താവിന് കരുത്ത് പകരാനും ഈ തുറന്ന ചര്‍ച്ചകള്‍ക്ക് കഴിയുന്നു. 
4. പുരുഷനുണ്ടാകുന്ന ലൈംഗിക ബലഹീനത ഭാര്യയില്‍ നിന്നും മറച്ചു വയ്ക്കുന്നത് നന്നല്ല. ഭര്‍ത്താവ് ഇതേക്കുറിച്ചോര്‍ത്ത് മനസ് നീറുന്നത് ഭാര്യ അറിയുന്നില്ല. 
5.  ഉദ്ധാരണക്കുറവ് അനുഭവപ്പെട്ടാല്‍ ഡോക്ടറോട് ഇക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കേണ്ട കാര്യമില്ല. 
6. കൗണ്‍സലിങ്ങോ, ബിഹേവിയറല്‍ തെറാപ്പിയോ കൊണ്ട് മാനസിക പ്രശ്‌നം കൊണ്ടുള്ള ലൈംഗിക തകരാര്‍ പരിഹരിക്കാവുന്നതേയുള്ളൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇപ്പൊ ഇങ്ങനെയൊക്കെയാ! 2025-നെ കീഴടക്കിയ 'ജെൻ സി' സ്ലാങ്ങ്
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ