
ഒരു പെണ്‍കുട്ടി ദേഹത്ത് പെയിന്റിംഗ് നടത്തി നഗരത്തിലൂടെ നടന്നാലോ? ചിലപ്പോള്‍ ആളുകള്‍ ഇത്തരം ചായം പൂശി നടക്കുന്നവരെ തിരിച്ചറിയണമെന്നില്ല. ഇങ്ങനെ ബോഡി പെയിന്റിംഗ് ഹരമാക്കിയ ഒട്ടേറെ പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അത്തരമൊരു കാര്യമാണ് മരിയ ലൂസിയോട്ടി എന്ന മോഡലും കാണിച്ചിരിക്കുന്നത്.
കിടിലന്‍ ബൂട്ടും സ്‌കാര്‍ഫും തൊപ്പിയൊക്കെ ധരിച്ചെത്തിയ മരിയ ശരീരത്തില്‍ വസ്ത്രമൊന്നും ധരിച്ചിരുന്നില്ല. നീല നിറത്തിലുള്ള ജീന്‍സും ടോപ്പിന്‍റെ സ്ഥാനത്ത് കറുത്ത നിറത്തുള്ള ചായം പൂശിയാണ് ഈ സുന്ദരി നടന്നത്. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സൂപ്പര്‍ കൂള്‍ ലുക്കിലുള്ള ജീന്‍സ് കണ്ടാല്‍ പെയിന്‍റാണെന്ന് ആരും പറയുകയുമില്ല. മാളിലൂടെ കുറേ നേരം കറങ്ങി നടന്നെങ്കിലും മരിയയെ ആരും തിരിച്ചറിഞ്ഞില്ല. സംശയം തോന്നിയ ചിലര്‍ പെണ്‍കുട്ടിയെ തുറിച്ചു നോക്കുകയും ചെയ്തു.
മാളിലെ വസ്ത്രശാലയിലുള്ളവര്‍ക്ക് തന്‍റെ ബോഡി പെയിന്‍റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്നാല്‍ മനോഹരമായ ഈ കരവിരുതിന് പിന്നില്‍ ജെന്‍ എന്ന ബോഡി പെയിന്‍റാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam