ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ ഇതാണ്
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇത് ജ്യൂസായും അല്ലാതെയും നമ്മൾ കഴിക്കാറുണ്ട്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇത് ജ്യൂസായി കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
15

Image Credit : Getty
ആന്റിഓക്സിഡന്റ് അളവ് കൂട്ടുന്നു
ക്യാരറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ആന്റിഓക്സിഡന്റിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
25
Image Credit : others
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
35
Image Credit : Getty
വിറ്റാമിനും മിനറലുകളും
വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം എന്നിവ ധാരാളം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച്ചശക്തി കൂട്ടാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
45
Image Credit : Getty
ഡയറ്റിൽ ഉൾപ്പെടുത്താൻ എളുപ്പം
ദിവസവും ഡയറ്റിൽ എളുപ്പം ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്. കൂടുതൽ പോഷകങ്ങൾ അടങ്ങിയ ക്യാരറ്റിൽ കലോറി വളരെ കുറവാണ്.
55
Image Credit : Getty
ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഫൈബർ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഉണ്ടാവുന്നതിനെ തടയുകയും, ഊർജ്ജം കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Latest Videos

