നട്സ് കഴിച്ചാൽ പ്രമേഹം തടയാം

By Web TeamFirst Published Feb 21, 2019, 7:25 PM IST
Highlights

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാൻ ‌സഹായിക്കുമെന്ന് പഠനം.യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നട്സ് കഴിച്ചവരിൽ 11 ശതമാനം മാത്രമാണ് ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യതയെന്നും പഠനത്തിൽ പറയുന്നു. 

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാൻ ബ്രസീൽ നട്സ്, പിസ്ത, ആൽമണ്ട്, അണ്ടിപരിപ്പ് എന്നിവ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. 16,217 പേരിലാണ് പഠനം നടത്തിയത്. നട്സ് കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തി. 

അതൊടൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയുന്നതായും പഠനത്തിൽ അറിയാൻ സാധിച്ചതായി പ്രൊഫസർ പ്രകാശ് ഡീഡ്വാനിയ പറയുന്നു. സർക്കുലേഷൻ റിസർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. നട്സ് കഴിച്ചവരിൽ 11 ശതമാനം മാത്രമാണ് ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യതയെന്നും പഠനത്തിൽ പറയുന്നു. 
 

click me!