നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ 'പാര പണിയുന്നുണ്ടോ'; തിരിച്ചറിയാന്‍ 6 കാര്യങ്ങള്‍

Published : Dec 29, 2017, 01:00 PM ISTUpdated : Oct 04, 2018, 06:27 PM IST
നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ 'പാര പണിയുന്നുണ്ടോ'; തിരിച്ചറിയാന്‍ 6 കാര്യങ്ങള്‍

Synopsis

വളരെ സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെ ജീവിതം കടന്ന് പോകും. ജോലിയിലും വീട്ടിലും എല്ലാം പലവിധ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്നത്തെ മനുഷ്യര്‍. അതിനിടയില്‍ നിങ്ങള്‍ ഒരിക്കലും വിചാരിക്കാതെ ചിലര്‍ നിങ്ങളുടെ ജീവിതത്തില്‍ ഇടപെടാറുണ്ട്. അത്തരത്തില്‍ നിങ്ങള്‍ക്ക് ജോലി സ്ഥലത്ത് പണി തരുവാന്‍ കാത്തിരിക്കുന്ന സഹപ്രവര്‍ത്തകര്‍ ഉണ്ടാകാം ഇത്തരക്കാരെ വേഗം തിരിച്ചറിയാം, ഈ അവസ്ഥകളിലൂടെ നിങ്ങള്‍ കടന്നുപോകുന്നുവെങ്കില്‍.

ഇവരെ തിരിച്ചറിയാനായി താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ - സ്ഥാപനത്തിലെ അനാവശ്യമായ പ്രശ്നങ്ങള്‍ എല്ലാം നിങ്ങളുടെ തലയിലാകുന്ന അവസ്ഥ. സ്ഥിരമായി നെഗറ്റീവ് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്ന വ്യക്തി. ഇങ്ങനെ ഉള്ളവരില്‍ നിന്നും അകലം പാലിക്കുക.

ഗോസിപ്പ് ഒരു ജോലിയായി കാണുന്നവര്‍ - സ്ഥാപനത്തിലെ ഗ്രൂപ്പ് ചര്‍ച്ചകളില്‍  പങ്കെടുത്താല്‍ മാത്രമേ ജോലി ചെയ്യുന്ന അന്തരീക്ഷത്തിന്‍റെ കാര്യങ്ങളൊക്കെ അറിയാന്‍ സാധിക്കുകയുള്ളു. എന്നാല്‍, ഇത്തരം വേദികളില്‍ സ്ഥിരമായി പരദൂഷണം പറയുന്നവരെ സൂക്ഷിക്കുക. പ്രത്യേകിച്ച് മറ്റുള്ളവരെ പറ്റി മോശമായി സംസാരിക്കുന്നവരെ. ഇങ്ങനെയുള്ളവര്‍ നാളെ നിങ്ങളെപ്പറ്റിയും അനാവശ്യം പ്രചരിപ്പിച്ചേക്കാം.

നിങ്ങളുടെ അംഗീകാരം തട്ടിയെടുക്കുന്നവര്‍ - നിങ്ങള്‍ക്ക് ലഭിക്കേണ്ട അംഗീകാരം അവര്‍ തട്ടിയെടുക്കും. നിങ്ങളുടെ ആശയങ്ങള്‍, അംഗീകാരങ്ങള്‍ നിങ്ങള്‍ പോലും അറിയാതെ ഇക്കൂട്ടര്‍ സ്വന്തമാക്കും.

അധികാരി ചമയുന്നവര്‍ - സ്ഥാപനത്തില്‍ ഒരേ റാങ്കുകാര്‍ ആയിരിക്കും. എന്നാല്‍ ഇവര്‍ നിങ്ങളുടെ ബോസാണ് ഞാന്‍ എന്നാണ് ഇവര്‍ സ്വയം കരുതുക. നിങ്ങളുടെ ഒപ്പം ജോലി ചെയ്യുന്നവരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടോ? അവരോട് അനാവശ്യമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ടോ? എങ്കില്‍  ഇവരെ നേരിടുക. 

നിങ്ങളെ മാറ്റി നിര്‍ത്തുക - നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല, എങ്കിലും നിങ്ങളെ മോശമായി ആയിരിക്കും മറ്റു സഹപ്രവര്‍ത്തകര്‍ പരിചരിക്കുക. ഇത് നിങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകന്റെ പണിയാണ്. 

നിങ്ങള്‍ ഒറ്റക്കായിരിക്കില്ല - നിങ്ങള്‍ മാത്രമായിരിക്കില്ല അവരുടെ ഇര. നിങ്ങള്‍ക്ക് മുന്‍പ് അവര്‍ നിങ്ങളുടെ മറ്റു സഹപ്രവര്‍ത്തകരെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടാവും. ഇങ്ങനെയുള്ളവരെ കണ്ടുപിടിച്ചാല്‍ നന്ന്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!