
ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. മുട്ടക്ക് പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന് വ്യക്തം. ആരോഗ്യഗുണങ്ങളുടെ സംഭരണകേന്ദ്രം കൂടിയാണ് മുട്ട. ദൈനന്തിന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിലുള്ള എട്ട് ഗുണങ്ങൾ ഇവയാണ്:
പ്രോട്ടീനിന്‍റെ സാന്നിധ്യം തന്നെയാണ് മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. പ്രോട്ടീൻ പേശികളുടെ കേടുപാടുകൾ തീർക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കുന്നു. മുട്ടയിലെ മഞ്ഞക്കരു പേശി നിർമാണത്തെ സഹായിക്കുന്നു.
വിറ്റാമിൻ ഡിയാൽ സമ്പുഷ്ഠമാണ് മുട്ട. ഇതിന് പുറമെ ഫോസ്ഫറസിന്റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലിന്റെയും നിർമാണത്തിന് സഹായിക്കും.
വിറ്റാമിൻ ബിയുടെ മികച്ച ഉറവിടം ആണ് മുട്ട. ഇത് മികച്ച നാടീവ്യവസ്ഥക്കും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനും സഹായകമാണ്. കൊളൈന്റെ സാന്നിധ്യം ഒാർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ സാന്നിധ്യം മാനസിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.
മുട്ടയിലെ ഉയർന്ന ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളുടെ സാന്നിധ്യം കണ്ണുകളുടെ സംരക്ഷണത്തിന് വഴിവെക്കുകയും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ അമിനോ ആസിഡിന്റെ സാന്നിധ്യം ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു.
ഉയർന്ന പ്രോട്ടീനിന്‍റെ അപൂർവമായ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീൻ ദഹനത്തിന് കൂടുതൽ സമയമെടുക്കുന്നതിനാൽ വിശപ്പ് തോന്നിക്കുകയുമില്ല.
കൊഴുപ്പിനെ തടയുന്ന വിറ്റാമിനുകളുടെ സാന്നിധ്യവും പ്രോട്ടീൻ സാന്നിധ്യവും അമിതഭാരം കുറക്കാൻ സഹായിക്കും.
ശരീരത്തിലെ പോഷണ പ്രവർത്തനങ്ങളെ മുട്ട സഹായിക്കുമെന്നാണ് കണ്ടെത്തലുകൾ. ദഹനസമയത്ത് മുട്ടയിൽ നിന്നുള്ള പ്രോട്ടീനുകൾ പെപ്റ്റിഡൈസ് ആയി രൂപാന്തരപ്പെടുകയും അതുവഴി രക്തസമ്മർദം ക്രമീകരിച്ച് നിർത്തുകയും ചെയ്യപ്പെടും.
മുട്ടയിൽ കലോറിയുടെ അളവ് കുറവാണ്. വലിയ മുട്ടയിൽ 78 കലോറിയേ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ.
ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളിലാണ് മുട്ടയുടെ സ്ഥാനം. എന്നാൽ കൊളസ്ട്രോൾ സാന്നിധ്യം കാരണം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല എന്നാണ് വിദഗ്ദർ പറയുന്നത്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ പൂരിത കൊഴുപ്പ് (‘മോശം’ കൊഴുപ്പ്) അളവ് പരിശോധിക്കണം. മോശം കൊഴുപ്പ് ഉയർത്താൻ വഴിവെക്കുന്നത് മഞ്ഞക്കരുവാണ്. അതിനാൽ അവ ഒഴിവാക്കി ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam