
ചായ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ഇതാ ചായ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ പഠനം. ഒലോങ്ങ് ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ചെെനീസ് ടീകളിലൊന്നാണ് ഒലോങ്ങ് ടീ. ദിവസവും ഒരു കപ്പ് ഒലോങ്ങ് ടീ കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണുള്ളതെന്നാണ് പുതിയ പഠനം.
ഒലോങ്ങ് ടീ സ്തനാർബുദം തടയാൻ സഹായിക്കുമെന്ന് പഠനം. സ്തനാർബുദം മാത്രമല്ല പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ബുദ്ധിവികാസത്തിനും സഹായിക്കുന്ന ഘടകങ്ങൾ ഒലോങ്ങ് ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഒലോങ്ങ് ടീ സ്തനാർബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു. ഗ്രീൻ ടീയുടെ അതേ ഗുണങ്ങളാണ് ഒലോങ്ങ് ടീയിൽ അടങ്ങിയിട്ടുള്ളത്. മിസൂറിയിലെ സെൻറ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
കാത്സ്യം, കോപ്പർ, പൊട്ടാഷ്യം, വിറ്റാമിൻ എ, ബി, സി എന്നിവ ഒലോങ്ങ് ടീയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ക്യാൻസർ റിസേർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒലോങ്ങ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഒലോങ്ങ് ടീ ചർമ സംരക്ഷണത്തിനും ഏറെ നല്ലതാണെന്ന് അസോസിയേറ്റ് റിസേർച്ച് പ്രൊഫസറായ ചുൻഫ ഹുവാങ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam