നരച്ച മുടി കറുപ്പിക്കാം; വീട്ടില്‍ പരീക്ഷിക്കാന്‍ ഏഴ് മാര്‍ഗങ്ങള്‍...

Published : Sep 17, 2018, 04:39 PM ISTUpdated : Sep 19, 2018, 09:28 AM IST
നരച്ച മുടി കറുപ്പിക്കാം; വീട്ടില്‍ പരീക്ഷിക്കാന്‍ ഏഴ് മാര്‍ഗങ്ങള്‍...

Synopsis

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒരു മരുന്നാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് ഒരു 'നാച്വറല്‍ ഡൈ' ആണ്. തലയോട്ടിയില്‍ ഫംഗല്‍-ബാക്ടീരിയല്‍ ബാധകള്‍ ഇല്ലാതിരിക്കാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കും  

ജനിതക പ്രത്യേകതകള്‍ മൂലമോ, പ്രായമോ, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മൂലമോ ഒക്കെ മുടിയില്‍ നര വരാം. എന്നാല്‍ ഇത് കറുപ്പിക്കാന്‍ നമ്മള്‍ സാധാരണഗതിയില്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളെല്ലാം അല്‍പം കടുപ്പമുള്ളതാണ്. കാരണം ധാരാളം രാസവസ്തുക്കളടങ്ങിയ 'ഡൈ' ആണ് പലപ്പോഴും മുടി കറുപ്പിക്കാനായി നമ്മളുപയോഗിക്കുന്നത്. പെട്ടെന്ന് ഫലം കിട്ടാനാണ് നമ്മള്‍ ഇത്തരത്തിലുള്ള 'ഡൈ'കള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു. 

ഒരല്‍പം ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറെങ്കില്‍ നരച്ച മുടി വീട്ടില്‍ വച്ച് തന്നെ കറുപ്പിക്കാവുന്നതേയുള്ളൂ. ഇതിനായി 'ഓര്‍ഗാനിക്' ആയ ആറ് മാര്‍ഗങ്ങള്‍ പറയാം.

1. ചായപ്പൊടി

ചായപ്പൊടി മുടിക്ക് തിളക്കവും കരുത്തും പകരുന്ന ഒന്നാണ്. വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേര്‍ത്ത ശേഷം, തണുപ്പിച്ച് ഇത് മുടിയില്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് പരീക്ഷിക്കുക. ഷാമ്പൂ ഉപയോഗിക്കുന്നത് പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും വേണം. സമയമെടുത്ത് മാത്രമേ ഇതിന്റെ ഫലം കാണൂ. 

2. വെളിച്ചെണ്ണയും നാരങ്ങനീരും

വെളിച്ചെണ്ണയും നാരങ്ങനീരും ചേര്‍ത്ത മിശ്രിതം മുടിക്ക് വളരെ നല്ലതാണ്. മുടിക്ക് നിറം പകരുന്ന 'പിഗ്മെന്റ് സെല്ലുകള്‍' സംരക്ഷിക്കാനാണ് ഇവ സഹായകമാവുക. ഈ മിശ്രിതവും ആഴ്ചയില്‍ രണ്ട് തവണ തേച്ചാല്‍ മതിയാകും. 

3. നെല്ലിക്ക

നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒരു മരുന്നാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് ഒരു 'നാച്വറല്‍ ഡൈ' ആണ്. തലയോട്ടിയില്‍ ഫംഗല്‍-ബാക്ടീരിയല്‍ ബാധകള്‍ ഇല്ലാതിരിക്കാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. ഇത് മാസത്തിലൊരിക്കല്‍ ചെയ്താലും മതി. 

4. ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങുപയോഗിച്ചുണ്ടാക്കുന്ന മാസ്‌കും മുടിയെ നരപ്പില്‍ നിന്ന് ക്രമേണ രക്ഷപ്പെടുത്തും. ഇിനായി ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇതില്‍ നിന്ന് നീര് പുറത്ത് വരും വരെയാണ് തിളപ്പിക്കേണ്ടത്. ഈ നീരാണ് മുടിയില്‍ തേക്കേണ്ടത്. ഇതും ക്രമേണയുള്ള മാറ്റമേ മുടിക്ക് സമ്മാനിക്കൂ. 

5. ഓട്‌സ്

വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി നമ്മള്‍ ഓട്‌സ് കണക്കാക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിനും ഓട്‌സ് ഒന്നാന്തരം തന്നെ. ആല്‍മണ്ട് ഓയിലുമായി ചേര്‍ത്ത് അരച്ചെടുത്ത ഓട്‌സ് മുടിയില്‍ തേച്ച് അല്‍പനേരത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഒരു 'നാച്വറല്‍ കണ്ടീഷനര്‍' കൂടിയാണിത്. 

6. ഉള്ളിനീര്

മുടിയെ അതിന്റെ വേര് തൊട്ട് കറുപ്പിക്കാനാണ് ഉള്ളി സഹായകമാവുക. ഇത് ഉപയോഗിക്കാനും ഏറ്റവും എളുപ്പമാണ്. ഉള്ളിയില്‍ നിന്ന് അതിന്റെ നീര് വേര്‍തിരിച്ചെടുത്ത് തലയില്‍ നന്നായി തേച്ചുപിടിക്കുക. 40 മിനുറ്റിന് ശേഷം വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി