വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. അമിതമയാ പുകവലിയും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം.

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വ്രണങ്ങള്‍
വായിലും തൊണ്ടയിലും ചുണ്ടിലും കാണപ്പെടുന്ന വ്രണങ്ങള്‍ ആണ് ഓറല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം.
വായ്പ്പുണ്ണ്
ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുക, വായ്പ്പുണ്ണ് പോലെ വരുക തുടങ്ങിയവയൊക്കെ പരിശോധിക്കേണ്ടതാണ്.
മോണവീക്കം
മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം.
വായിലെ എരിച്ചിലും അസ്വസ്ഥയും
വായിലെ എരിച്ചിലും അസ്വസ്ഥയും, കനവും തൊണ്ടവേദനയും നിസാരമായി കാണേണ്ട.
വായില്‍ നിന്നും രക്തം കാണപ്പെടുക
വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക, താടിയെല്ലും നാവും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വായിലെ മരവിപ്പ് എന്നിവയൊക്കെ സൂചനകളാകാം.
ശബ്ദത്തിലെ മാറ്റം
തൊണ്ടയില്‍ എന്തോ കുടുങ്ങിയ പോലെ തോന്നുക, ശബ്ദത്തിലെ മാറ്റം, എപ്പോഴുമുള്ള ചുമ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഓറൽ ക്യാന്‍സര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam