സ്തനാർബുദം : ഈ എട്ട് പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
സ്ത്രീകളിൽ കാണുന്ന അർബുദമാണ് ബ്രെസ്റ്റ് ക്യാൻസർ. സ്തനാർബുദം എന്നത് സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന്, ആക്രമണാത്മകമോ അല്ലാത്തതോ ആയ മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ്.

സ്തനാർബുദം : ഈ എട്ട് പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്
സ്ത്രീകളിൽ കാണുന്ന അർബുദമാണ് ബ്രെസ്റ്റ് ക്യാൻസർ. സ്തനാർബുദം എന്നത് സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന്, ആക്രമണാത്മകമോ അല്ലാത്തതോ ആയ മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ്. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു.
സ്ത്രീകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം
സ്ത്രീകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സാ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
സ്തനങ്ങളിൽ മുഴ, സ്തനങ്ങളുടെ ആകൃതിയിൽ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ എന്നിവ ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണമാണ്.
സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക
സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക, സ്തനങ്ങളില്‍ ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ സ്തനാർബുദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം.
മാറ്റങ്ങളെ നിസാരമായി കാണാതെ ബ്രെസ്റ്റ് ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്
ആർത്തവചക്രം, ആർത്തവവിരാമം എന്നിവയിലെ ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന സ്തന മാറ്റങ്ങൾ പല സ്ത്രീകളും ശ്രദ്ധിക്കാറുണ്ട്. മാറ്റങ്ങളെ നിസാരമായി കാണാതെ ബ്രെസ്റ്റ് ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.
സ്തനാർബുദ കേസുകളിൽ ഏകദേശം 60% വും സ്റ്റേജ് 3 അല്ലെങ്കിൽ 4 ലാണ് കണ്ടെത്തുന്നത്
രാജ്യത്തെ സ്തനാർബുദ കേസുകളിൽ ഏകദേശം 60% വും സ്റ്റേജ് 3 അല്ലെങ്കിൽ 4 ലാണ് കണ്ടെത്തുന്നത്, ചികിത്സ കൂടുതൽ തീവ്രമാകുകയും അതിജീവന നിരക്ക് കുറയുകയും ചെയ്യുന്ന ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.
സ്വയം പരിശോധനയും മാമോഗ്രാമും വഴി നേരത്തെ തിരിച്ചറിയാം.
നേരത്തേ കണ്ടെത്തിയാൽ (സ്റ്റേജ് 1 & 2) പൂർണ്ണമായും ഭേദമാക്കാവുന്ന ഈ രോഗത്തിന് ശാസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോൺ തെറാപ്പി എന്നിവ ചികിത്സകളാണ്. സ്വയം പരിശോധനയും മാമോഗ്രാമും വഴി നേരത്തെ തിരിച്ചറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

