ഓഫീസ് ജോലിയിൽ സമ്മർദ്ദമുണ്ടോ? പഠനം പറയുന്നതിങ്ങനെ

By Web TeamFirst Published Jan 4, 2019, 7:26 PM IST
Highlights

ഓഫീസ് ജോലിയിലെ സമ്മർദ്ദം കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജേണൽ ഓഫ് ഒക്യുപേഷണൽ ഹെൽത്ത് സൈക്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു. 

ജോലിയിലെ സമ്മർദ്ദം നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് പൊതുവേ ഉണ്ടാക്കാറുള്ളത്. പലപ്പോഴും ദാമ്പത്യ ജീവിതത്തെ ബാധിക്കാറുണ്ട്. എന്നാൽ ഓഫീസ് ജോലിയിലെ സമ്മർദ്ദം കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ജോലിയിൽ നിങ്ങൾ തൃപ്തരാണോ. ജോലി കുടുംബത്തെയോ കുട്ടികളുടെ ആരോ​ഗ്യത്തെയോ ബാധിക്കുന്നുണ്ടോ എന്നതിനെ പറ്റി വല്ലപ്പോഴുമൊക്കെ നിങ്ങൾ ആലോചിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് ​പ്രൊഫസറായ ക്രിസ്റ്റീ സ്പിറ്റ്സ്മുല്ലർ പറയുന്നു. രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. കൗമാരപ്രായക്കാരായ മക്കളുള്ള താഴ്ന്ന വരുമാനമുള്ള കുറച്ച് പേരിലും സമ്പത്തുള്ള കുറച്ച് പേരിലുമാണ് പഠനം നടത്തിയത്. 

നിങ്ങൾ തന്നെ സ്വന്തമായി നിയന്ത്രിച്ചാൽ മാത്രമേ ജോലിയിലെ സമ്മർദ്ദം കുറയ്ക്കാനാവുകയുള്ളൂവെന്ന് സ്പിറ്റ്ഷൂല്ലർ പറഞ്ഞു. സമ്മർദ്ദം കുറയ്ക്കാൻ ആത്മനിയന്ത്രണമാണ് പ്രധാനമായും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജേണൽ ഓഫ് ഒക്യുപേഷണൽ ഹെൽത്ത് സൈക്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

click me!