മഴക്കാലത്ത് വളർത്തുനായ്ക്കളിലെ ചെള്ളുശല്യം തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Published : Jul 19, 2026, 01:33 PM IST
Pet Dog

Synopsis

ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ അതിവേഗം പെരുകുന്ന ഇവ നായ്ക്കളുടെ ശരീരത്തിൽ എളുപ്പത്തിൽ പറ്റിപ്പിടിക്കുന്നു.

മഴക്കാലത്ത് വളർത്തുനായ്ക്കളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ചെള്ളുശല്യം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ അതിവേഗം പെരുകുന്ന ഇവ നായ്ക്കളുടെ ശരീരത്തിൽ എളുപ്പത്തിൽ പറ്റിപ്പിടിക്കുന്നു. ഇത് നായ്ക്കളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1. കൃത്യമായ പരിചരണവും പരിശോധനയും

നായ്ക്കളുടെ ചെവിയുടെ പിന്നിൽ, കോളറിനടിയിൽ, കാൽവിരലുകൾക്കിടയിൽ, വാലിന് ചുറ്റുമുള്ള ഭാഗങ്ങളിൽ എന്നിവിടങ്ങളിലാണ് സാധാരണയായി ചെള്ളുകൾ ഒളിച്ചിരിക്കുന്നത്. പുറത്തു കൊണ്ടുപോയി വന്നതിന് ശേഷം നായ്ക്കളുടെ ശരീരം കൃത്യമായി പരിശോധിക്കുക. ദിവസവും രോമങ്ങൾ ചീകി വൃത്തിയാക്കുന്നത് വഴി ചെള്ളുകൾ പെരുകുന്നത് ആദ്യമേ തടയാൻ സാധിക്കും.

2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

വളർത്തുമൃഗങ്ങളുടെ ബെഡ്ഡിംഗ്, പുതപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുക. വീടിനുള്ളിലെ കാർപെറ്റുകളും ഫർണിച്ചറുകളും വാക്വം ചെയ്യുന്നത് വഴി ഒളിച്ചിരിക്കുന്ന ചെള്ളുകളെ ഇല്ലാതാക്കാം.

3. പ്രതിരോധ മരുന്നുകളും ചികിത്സകളും

ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്പോട്ട്-ഓൺ ട്രീറ്റ്മെന്റുകൾ, ആന്റി-ടിക് ഷാംപൂകൾ, സ്പ്രേകൾ, പൗഡറുകൾ, മെഡിക്കേറ്റഡ് കോളറുകൾ അല്ലെങ്കിൽ ഗുളികകൾ എന്നിവ ഉപയോഗിക്കുക. ചെള്ളുകൾ കൂടാൻ സാധ്യതയുള്ള മഴക്കാലത്തും ഉഷ്ണകാലത്തും ഇവ കൃത്യമായി നൽകണം.

4. ചെള്ളുകൾ കൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക

ഉയരമുള്ള പുല്ലുകൾ, കാടുകൾ, ഈർപ്പമുള്ള സ്ഥലങ്ങൾ എന്നിവ ചെള്ളുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണ്. നായ്ക്കളെ നടത്താൻ കൊണ്ടുപോകുമ്പോൾ ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കി, കൃത്യമായ പാതകളിലൂടെ മാത്രം നടത്തുക.

5. പുൽത്തകിടിയും പരിസരവും സുരക്ഷിതമാക്കുക

വീട്ടുപറമ്പിലെയും ഗാർഡനിലെയും പുല്ലുകൾ കൃത്യമായി വെട്ടിമാറ്റി സൂക്ഷിക്കുക. പരിസരം എപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായി നിലനിർത്തുന്നത് ചെള്ളുകളുടെ സാന്നിധ്യം കുറയ്ക്കും.

6. അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

നായ്ക്കൾ ശരീരം അമിതമായി ചൊറിയുകയോ നക്കുകയോ ചെയ്യുക, ചർമ്മത്തിൽ ചുവപ്പ് നിറവും അസ്വസ്ഥതയും കാണിക്കുക, ഭക്ഷണത്തോടുള്ള വിമുഖത, ക്ഷീണം, പനി എന്നിവ ചെള്ളുകടിയേറ്റതിന്റെയോ അത് വഴിയുണ്ടാകുന്ന രോഗങ്ങളുടെയോ ലക്ഷണങ്ങളാകാം. നായ്ക്കളിൽ കാണുന്ന ഈ ചെള്ളുകൾ മനുഷ്യരിലേക്കും രോഗങ്ങൾ പടർത്താൻ സാധ്യതയുള്ളതിനാൽ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

വളർത്തുനായ്ക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ