വളർത്തുനായ്ക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Jun 14, 2026, 04:55 PM IST
Pet Dogs

Synopsis

നായ്ക്കൾക്ക് ശരിയായ പോഷകാഹാരം നൽകുന്നത് വഴി അവയുടെ ആയുസും ആരോഗ്യവും വർദ്ധിപ്പിക്കാൻ സാധിക്കും.

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളുടെ ആരോഗ്യത്തിലും അവ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. നായ്ക്കൾക്ക് ശരിയായ പോഷകാഹാരം നൽകുന്നത് വഴി അവയുടെ ആയുസും ആരോഗ്യവും വർദ്ധിപ്പിക്കാൻ സാധിക്കും. മൃഗങ്ങൾക്ക് ഭക്ഷണത്തെ നൽകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1. പച്ചക്കറികളും ഫ്രഷ് ഭക്ഷണങ്ങളും ഉൾപ്പെടുത്താം

നായ്ക്കളുടെ സാധാരണ ഭക്ഷണക്രമത്തിൽ പ്രകൃതിദത്തവും ഫ്രഷുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അവയുടെ രോമം, ചർമ്മം, സന്ധികൾ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഭക്ഷണത്തോടൊപ്പം ബ്ലൂബെറി, ആപ്പിൾ, പീനട്ട് ബട്ടർ, കൊഴുപ്പ് കുറഞ്ഞ ഫ്രഷായിട്ടുള്ള ഇറച്ചി എന്നിവ നൽകുന്നത് നായ്ക്കളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് അവയ്ക്ക് മാനസിക ഉല്ലാസവും നൽകും.

2. ഭക്ഷണരീതിയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തരുത്

നായ്ക്കളുടെ ഭക്ഷണത്തിൽ വൈവിധ്യങ്ങൾ കൊണ്ടുവരുന്നത് നല്ലതാണെങ്കിലും കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് മാറ്റരുത്. പുതിയ തരം ഭക്ഷണരീതിയിലേക്ക് മാറ്റാൻ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും സമയം എടുക്കണം. ആദ്യത്തെ കുറച്ചുദിവസം നിലവിൽ നൽകുന്ന ഭക്ഷണത്തിന്റെ 75 ശതമാനവും പുതിയ ഭക്ഷണത്തിന്റെ 25 ശതമാനവും ചേർത്ത് നൽകുക. ഇത്തരത്തിൽ പടിപടിയായി വേണം പുതിയ ഭക്ഷണത്തിലേക്ക് പൂർണ്ണമായി മാറാൻ.

3. പ്രായത്തിനനുസരിച്ചുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക

മനുഷ്യരെപ്പോലെ തന്നെ നായ്ക്കൾക്കും പ്രായത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ പോഷകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചെറുതായിരിക്കുമ്പോഴുള്ള പോഷക ആവശ്യങ്ങളാവില്ല പൂർണ്ണവളർച്ചയെത്തിയ നായയ്ക്ക് ഉണ്ടാവുക. അതിനാൽ നായയുടെ പ്രായത്തിനനുസരിച്ച് അനുയോജ്യമായ ആഹാരം നല്കാൻ ശ്രദ്ധിക്കണം.

4. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മൃഗങ്ങൾക്ക് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അത് മനുഷ്യരെപ്പോലെ പറഞ്ഞറിയിക്കാൻ അവയ്ക്ക് സാധിക്കില്ല. എന്നാൽ ചില ലക്ഷണങ്ങളിലൂടെ നമുക്കത് മനസിലാക്കാൻ കഴിയും. ചില ഭക്ഷണങ്ങൾ നായ്ക്കൾക്ക് അലർജി ഉണ്ടാക്കാറുണ്ട്. ഇത് അവയുടെ ചർമ്മത്തിലെ മാറ്റങ്ങൾ, ചെവിയിലെ ചൊറിച്ചിൽ അല്ലെങ്കിൽ അസ്വസ്ഥതകൾ, രോമം കൊഴിയുകയോ വരണ്ടുപോവുകയോ ചെയ്യുക എന്നിവയിലൂടെ പ്രകടമാകും. നായയ്ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് അത് മറ്റെന്തെങ്കിലും രോഗം കൊണ്ടാണോ അതോ ഭക്ഷണത്തിലെ അപാകത കൊണ്ടാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വളർത്തുനായക്ക് ഓട്സ് മിൽക്ക് നൽകുന്നതിന്റെ ഗുണങ്ങൾ