വീട്ടിൽ മുയലിനെ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Published : Oct 12, 2025, 05:11 PM IST
pet-rabbit

Synopsis

ഓരോ മൃഗത്തിനും വ്യത്യസ്തമായ സ്വഭാവരീതികളാണ് ഉള്ളത്. അതിനനുസരിച്ച് അവയ്ക്ക് പരിചരണവും നൽകേണ്ടതുണ്ട്.

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത് സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഓരോന്നിനും വ്യത്യസ്തമായ സ്വഭാവരീതികളാണ് ഉള്ളത്. അതിനനുസരിച്ച് അവയ്ക്ക് വേണ്ട പരിചരണം നൽകേണ്ടതുമുണ്ട്. വീട്ടിൽ മുയലിനെ വളർത്തുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

1.ദീർഘകാലം ജീവിക്കുന്നു

നല്ല രീതിയിലുള്ള പരിചരണം നൽകിയാൽ 8 മുതൽ 12 വർഷം വരെ മുയലുകൾ ജീവിക്കും. അതിനാൽ തന്നെ ഇവയെ വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ അത് ദീർഘകാലത്തേക്ക് ഉള്ളതായിരിക്കുമെന്ന് ഓർക്കണം.

2. സ്ഥലം വേണം

മുയലുകൾ കാഴ്ച്ചയിൽ വളരെ ചെറുതാണ്. എന്നാൽ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കിൽ വലിപ്പമുള്ള കൂട് തന്നെ അവയ്ക്ക് ആവശ്യമാണ്. എങ്കിൽ മാത്രമേ മുയലുകൾക്ക് സുഖകരമായി നടക്കാനും വിശ്രമിക്കാനുമൊക്കെ സാധിക്കുകയുള്ളൂ.

3. ആരോഗ്യം

മുയലുകൾക്ക് ദഹന ദന്താരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും.

4. കൂട്ട് വേണം

മുയലുകൾക്ക് കൂട്ട് ആവശ്യമാണ്. അത് മനുഷ്യരോ അല്ലെങ്കിൽ മറ്റു മുയലുകളോ ആവാം. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കിൽ മുയലുകൾക്ക് കൂട്ട് ആവശ്യമാണ് തന്നെയാണ്.

5. ഭക്ഷണ ക്രമീകരണം

പച്ചക്കറികൾ, പെല്ലറ്റുകൾ എന്നിവ മുയലുകൾക്ക് കൊടുക്കാവുന്നതാണ്. അതേസമയം മനുഷ്യർ കഴിക്കുന്നതും അമിത മധുരവുമുള്ള ഭക്ഷണങ്ങൾ മുയലിന് നൽകാൻ പാടില്ല.

6. ചൂട് പറ്റില്ല

മുയലുകൾക്ക് ചൂട് പറ്റുകയില്ല. അതിനാൽ തന്നെ തണുപ്പുള്ള, നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം ഇവയെ വളർത്തേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്