എത്ര ദിവസംവരെയും ഭക്ഷണം കഴിക്കാതെ അതിജീവിക്കും; ഇവർ ഇങ്ങനെയാണ്

Published : Aug 04, 2025, 02:35 PM ISTUpdated : Aug 04, 2025, 02:37 PM IST
Snake

Synopsis

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും, നീണ്ട കുടിയേറ്റങ്ങളെയും അതിജീവിക്കാൻ ഈ ജീവികൾ അവയുടെ മെറ്റാബോളിസത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും, ഊർജ്ജം സംഭരിക്കുകയും, കഠിനമായ സമയത്തെ അതിവീജിവിക്കുകയും ചെയ്യുന്നു.

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ പോലും നമുക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. എന്നാൽ ചില മൃഗങ്ങൾ ഒന്നും ഭക്ഷിക്കാതെ ദിവസങ്ങളും മാസങ്ങളോളവും ജീവിക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും, നീണ്ട കുടിയേറ്റങ്ങളെയും അതിജീവിക്കാൻ ഈ ജീവികൾ അവയുടെ മെറ്റാബോളിസത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും, ഊർജ്ജം സംഭരിക്കുകയും, കഠിനമായ സമയത്തെ അതിവീജിവിക്കുകയും ചെയ്യുന്നു. ഇത് ഏതൊരു സാഹചര്യത്തെയും അതിജീവിക്കാൻ അവയെ പ്രാപ്തരാക്കുന്നു. ഈ ജീവികളെ കുറിച്ചറിയാം.

പെൻഗ്വിൻ

ചിലയിനം പെൻഗ്വിനുകൾ ഭക്ഷണം കഴിക്കാതെ എത്രകാലം വരെയും ജീവിക്കും. കഠിനമായ അന്റാർട്ടിക്കയിലെ ശൈത്യകാലത്ത് മുട്ടകൾ വിരിയിക്കുമ്പോൾ ആൺ പെൻഗ്വിനുകൾ രണ്ട് മാസത്തോളം ഭക്ഷണം കഴിക്കാതെ കഴിയാറുണ്ട്. ഈ സമയത്ത് ഊർജ്ജത്തെയും ചൂടിനേയും സംഭരിക്കാൻ അവ ശ്രമിക്കുന്നു. വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും കൊടും തണുപ്പിനെ അവ അതിജീവിക്കുന്നു.

മുതലകൾ

ശരീര താപനില ആന്തരികമായി നിയന്ത്രിക്കാൻ കഴിയാത്തതും താപത്തിനായി ബാഹ്യ സ്രോതസ്സുകളെ ആശ്രയിക്കുന്ന മൃഗമാണ് മുതലകൾ. അതിനാൽ തന്നെ അവയ്ക്ക് ജീവൻ നിലനിർത്താൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നില്ല. ആരോഗ്യമുള്ള, പ്രായം കൂടുതലുള്ള മുതലകൾക്ക് മൂന്ന് മാസം വരെ ഭക്ഷണം കഴിക്കാതെ ജീവൻ നിലനിർത്താൻ സാധിക്കും. ദിവസങ്ങളോളം നിശ്ചലമായി കിടക്കുന്ന രീതിയും മുതലകൾക്കുണ്ട്.

പാമ്പ്

പെരുമ്പാമ്പുകളെ പോലുള്ള വലിയ പാമ്പുകൾക്ക് എപ്പോഴും ഇരയെ വേട്ടയാടാൻ സാധിക്കില്ല. ആഴ്ച്ചകളിലും മാസങ്ങളിലുമാണ് ഇത്തരം പാമ്പുകൾ ഇരയെ പിടികൂടുന്നത്. ഇത് അവ വേട്ടയാടിയ അവസാനത്തെ ഇരയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ദിവസങ്ങളോളം എടുത്താണ് പാമ്പുകളിൽ ദഹനം ഉണ്ടാകുന്നത്. അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിൽ ആക്കികൊണ്ട്, ഊർജ്ജം സംഭരിച്ച് മാസങ്ങളോളം ഭക്ഷിക്കാതെ ജീവൻ നിലനിർത്താൻ പാമ്പുകൾക്ക് സാധിക്കും.

കരടി

ശീതകാല നിദ്ര കഴിഞ്ഞാൽ കരടിയുടെ മെറ്റബോളിക് പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. മാസങ്ങളോളം അവ കഴിക്കുകയോ കുടിക്കുകയോ മലമൂത്ര വിസർജ്ജനമോ ചെയ്യുന്നില്ല. ശൈത്യകാലത്തിന് മുമ്പ് കൊഴുപ്പ് ശേഖരിക്കുന്നതിനായി അവ ഭക്ഷണം കഴിക്കുന്നു. ഇത് ശീതകാലത്തെ നിദ്രയിൽ അവയെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വളർത്തുമൃഗം ഉറങ്ങുന്നില്ലേ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വീട്ടിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 6 മത്സ്യങ്ങൾ ഇതാണ്