വളർത്ത് മൃഗത്തിന് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം; കാരണം ഇതാണ് 

Published : Apr 18, 2025, 06:31 PM IST
വളർത്ത് മൃഗത്തിന് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം; കാരണം ഇതാണ് 

Synopsis

മൃഗങ്ങൾ സംസാരിക്കാറില്ലാത്തത് കൊണ്ട് തന്നെ അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം എപ്പോഴും നമുക്ക് മനസിലാക്കാൻ സാധിച്ചെന്നും വരില്ല

വളർത്ത് മൃഗങ്ങൾക്ക് ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അത് എളുപ്പത്തിൽ നമുക്ക് മനസിലാക്കാൻ സാധിക്കും.എന്നാൽ മൃഗങ്ങൾ സംസാരിക്കാറില്ലാത്തത് കൊണ്ട് തന്നെ അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം എപ്പോഴും നമുക്ക് മനസിലാക്കാൻ സാധിച്ചെന്നും വരില്ല. എന്നാൽ ചില ലക്ഷണങ്ങൾ അവയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് എളുപ്പത്തിൽ മനസിലാക്കി തരുകയും ചെയ്യും. അതിനാൽ തന്നെ ഈ ലക്ഷണങ്ങൾ കണ്ടാൽ മൃഗങ്ങൾക്ക് അടിയന്തിരമായി ചികിത്സ നൽകേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. 

അമിതമായ വെള്ളദാഹം 

ഒരു ദിവസം എത്രത്തോളം വെള്ളമാണ് നിങ്ങളുടെ വളർത്ത് മൃഗങ്ങൾ കുടിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നും ഉള്ളതിനേക്കാൾ അധികമായി മൃഗങ്ങൾ വെള്ളം കുടിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം പഞ്ചസാരയുടെ അളവ് കൂടുതൽ ആണെന്നോ വൃക്കയ്ക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചെന്നോ ആണ്. ഇങ്ങനെ കണ്ടാൽ ഉടനെ വൈദ്യപരിശോധന സ്വീകരിക്കേണ്ടതാണ്. 

ക്ഷീണം 

പതിവിൽ നിന്നും വ്യത്യസ്തമായി ഉന്മേഷമില്ലാതിരിക്കുകയാണെങ്കിലും ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് അർത്ഥം. ഇത് ചിലപ്പോൾ വേദന കൊണ്ടാവാം, അല്ലെങ്കിൽ കരളിനോ, ഹൃദയത്തിനോ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാലും മൃഗങ്ങളെ ക്ഷീണിതരായി കാണാറുണ്ട്. ഇങ്ങനെ കണ്ടാലും ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

മലത്തിലും ഛർദ്ദിയിലും രക്തം

വളർത്ത് മൃഗത്തിന്റെ മലത്തിലും ഛർദ്ദിയിലും രക്തം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. അണുബാധ, വയറ്റിലെ അൾസർ ഉണ്ടെങ്കിലോ വിഷാംശം നിറഞ്ഞ ഇലകൾ കഴിക്കുമ്പോഴോ മൃഗങ്ങളിൽ ഇങ്ങനെ കാണാറുണ്ട്. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

വിശപ്പില്ലായ്മ 

ഭക്ഷണം കഴിക്കാൻ താല്പര്യം കുറവാണെങ്കിൽ അതിനർത്ഥം മൃഗത്തിന് അസ്വസ്ഥത ഉണ്ടെന്നാണ്. ഇത് പനി, സ്ട്രെസ്, വേദന എന്നിവകൊണ്ടാവാം ഭക്ഷണത്തിനോട് താല്പര്യം കുറയുന്നത്. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ ദിവസം ഈ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഡോകറ്ററെ ഉടനെ കാണണം.  

വളർത്ത് മൃഗത്തിന്റെ ശരീരം പെട്ടെന്ന് ചൂടാകുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്