
എന്തും കഴിക്കുന്ന മൃഗങ്ങളാണ് നായ്ക്കൾ. അതിനാൽ തന്നെ കൃത്യമായ അളവിൽ മാംസാഹാരങ്ങളും, സസ്യാഹാരങ്ങളും നൽകിയാൽ നായ്ക്കൾ നല്ല ആരോഗ്യത്തോടെ വളരും. എന്നാൽ ചില ഭക്ഷണങ്ങളിൽ കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കണമെന്നില്ല. ഇന്ന് പലതരം ഡോഗ് ഫുഡുകൾ ലഭ്യമാണ്. അതിൽ പ്രധാനമാണ് വെജിറ്റേറിയൻ ഡോഗ് ഫുഡുകൾ. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയൻ ഡോഗ് ഫുഡിൽ അടങ്ങിയിട്ടുള്ള പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന് അറിയാം.
സ്പിരുലിന
ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോടീൻ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റ്സ് എന്നിവയും ഇതിലുണ്ട്. ഇത് നായ്ക്കളുടെ പ്രതിരോധശേഷി, ദഹനശേഷി എന്നിവ വർധിക്കാൻ സഹായിക്കുന്നു.
ആൽഗൽ ഓയിൽ
ആരോഗ്യകരമായ ചർമ്മത്തിനും തിളക്കമുള്ള രോമങ്ങൾക്കും ആൽഗൽ ഓയിൽ നായ്ക്കൾക്ക് നല്ലതാണ്. കൂടാതെ നായ്ക്കളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും വികസനത്തിനും ഇത് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.
ഫ്‌ളാക്‌സ് സീഡ്
മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഗുണമുള്ളതാണ് ഫ്‌ളാക്‌സ് സീഡ്. നല്ല ദഹനത്തിനും, ഭാരം നിയന്ത്രിക്കാനുമെല്ലാം ഇത് നല്ലതാണ്. കൂടാതെ ഫ്‌ളാക്‌സ് സീഡ് പ്രതിരോധ ശേഷി വർധിപ്പിക്കുകയും നിർജ്ജിലീകരണം തടയാനും സഹായിക്കുന്നു.
പച്ചക്കറികൾ
പയർ, ക്യാരറ്റ്, മധുര കിഴങ്ങ് എന്നിവയിൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇത് കാഴ്ച ശക്തി, പ്രതിരോധ ശേഷി തുടങ്ങി നായ്ക്കളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നു.