
മഹോബാ: ജോലിയില്‍ നിന്ന് കുറച്ചധികം ദിവസം മാറി നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ വിവിധ കാരണങ്ങളാണ് സാധാരണയായി ആളുകള്‍ നിരത്തുക. അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് ദീര്‍ഘകാലത്തേക്ക് അവധി കിട്ടണമെങ്കില്‍ കാരണങ്ങളുടെ നീണ്ട നിര തന്നെ നിരത്തേണ്ടി വരാറുമുണ്ട്.
എന്നാല്‍ മുപ്പത് ദിവസം ലീവിന് അപേക്ഷിച്ച പൊലീസുകാരന് നാല്‍പ്പത്തഞ്ച് ദിവസം അവധി അനുവദിച്ച് നല്‍കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. ഉത്തര്‍ പ്രദേശിലെ മഹോബാ ജില്ലയില്‍ സേവനമനുഷ്ടിക്കുന്ന കോണ്‍സ്റ്റബിള്‍ ആയ സോം സിങ് എന്ന പൊലീസുകാരനാണ് മുപ്പത് ദിവസത്തെ അവധിക്ക് അപേക്ഷിച്ചത്. അവധി ലഭിക്കാന്‍ സോം സിങ് മുന്നോട്ട് വച്ച കാരണമായിരുന്നു ഡിപ്പാര്‍ട്ട്മെന്റിനെ വിചിത്ര നടപടിയിലേക്ക് നയിച്ചത്.
കുടുംബം വികസിപ്പിക്കണമെന്നും അതിനായി മുപ്പത് ദിവസത്തെ അവധി വേണന്നുമായിരുന്നു പൊലീസ് കോണ്‍സ്റ്റബിളിന്റെ ആവശ്യം. ജോലിത്തിരക്കിന് ഇടവേള വേണമെന്ന് തോന്നിയ പൊലീസുകാരന്റെ അവധി അപേക്ഷ പരിഹാസമായി തോന്നുമോയെന്ന പേടി ഉണ്ടായിരുന്നെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് അപേക്ഷ വളരെ ഗൗരവത്തോടയാണ് പരിഗണിച്ചത്. പൊലീസുകാരന് മുപ്പത് ദിവസത്തെ അവധിക്ക് പകരം 45 ദിവസത്തെ അവധിയാണ് ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam