ഗര്‍ഭിണികളില്‍ ടോകോഫോബിയ വര്‍ധിക്കുന്നുവെന്ന് പഠനം

Published : Sep 18, 2018, 03:29 PM ISTUpdated : Nov 25, 2018, 11:10 AM IST
ഗര്‍ഭിണികളില്‍ ടോകോഫോബിയ വര്‍ധിക്കുന്നുവെന്ന് പഠനം

Synopsis

  ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഗര്‍ഭിണിയാവുക എന്നത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും അതേപെലെ തന്നെ ഭയക്കുകയും ചെയ്യുന്ന സമയം കൂടിയാണ് ഗര്‍ഭക്കാലം. ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. 

ഗര്‍ഭിണികളുടെ ശാരീരിക-മാനിസികാരോഗ്യത്തെ കുറിച്ച് പല പഠനങ്ങളും നടക്കാറുണ്ട്. ഇതേ കുറിച്ച് വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ പറയുന്ന പ്രധാന കാര്യമാണ് ഗര്‍ഭിണികളില്‍ ടോകോഫോബിയ വര്‍ധിക്കുന്നുവെന്നത്. 
ഗര്‍ഭധാരണത്തെയും പ്രസവത്തെയുംകുറിച്ചോര്‍ത്തുള്ള അമിതമായ ഭീതിയും ഭയവുമാണ് ടോകോഫോബിയ എന്ന അവസ്ഥ. സോഷ്യല്‍ മീഡിയയിലൂടെയുളള ഭയപ്പടുത്തലാണ് കാരണം. 

ആദ്യ പ്രസവം ആകുമ്പോള്‍‌ സ്ത്രീകളില്‍‌ പല തരത്തിലുളള സംശയവും പേടിയും ഉണ്ടാകും. ഗര്‍ഭിണികള്‍ പ്രസവത്തെ കുറിച്ച് അറിയാനായി ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. ഇത് കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെക്കുമെന്ന് ഹള്‍ സര്‍വകലാശാലയിലെ ലെക്ചററായ കാട്രിയോണ ജോണ്‍സ് പറയുന്നു. ഗൂഗിളില്‍ നിന്നുളള വിവരങ്ങള്‍ ഗര്‍ഭിണികളില്‍ ഭയം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

സംശങ്ങള്‍ ഡോക്ടറോടും കുടുംബത്തോടും ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ടോകോഫോബിയ എന്ന അവസ്ഥ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കും.  

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ