ഗര്‍ഭാശയ ക്യാന്‍സര്‍ തടയാന്‍ ഈ ശസ്ത്രക്രിയ സഹായകമോ?

By Web TeamFirst Published Nov 3, 2018, 5:31 PM IST
Highlights

സ്തീകള്‍ക്ക് വരുന്ന പ്രധാന ക്യാന്‍സറാണ് സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ കാൻസർ. പലപ്പോഴും ക്യാന്‍സര്‍ അതിന്‍റെ അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക

സ്തീകള്‍ക്ക് വരുന്ന പ്രധാന ക്യാന്‍സറാണ്  ഗർഭാശയ കാൻസർ. പലപ്പോഴും ക്യാന്‍സര്‍ അതിന്‍റെ അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക. അതിനാല്‍ തന്നെ ചികിത്സകള്‍ നല്‍കിയാലും രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരുന്നു. പൊണ്ണതടിയുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ ക്യാന്‍സര്‍ വരുന്നതെന്ന് ഡോക്ടര്‍മാര്‍ പോലും ശരിവെച്ചിട്ടുളളതാണ്. എന്നാല്‍ ഇപ്പോള്‍ ശരീര ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയ ഗര്‍ഭാശയ അര്‍ബുദ്ധം തടയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

മാഞ്ചസ്റ്റര് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ശരീര ഭാരം കുറയ്ക്കുന്നതിലൂടെ ക്യാന്‍സര്‍ ബാധിച്ച കോശം പഴയ കോശമായി മാറും എന്നാണ് പഠനം പറയുന്നത്. അമിത ഭാരം മൂലമാണ് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാകുന്നത് എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിട്ടുളളത്. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച 72 പേരിലാണ് പഠനം നടത്തിയത്. അതില്‍ 62 പേര്‍ക്ക് അമിത ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങിയെന്നും പഠനം പറയുന്നു. 

അമിത വണ്ണമുളള സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാകാനുളള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ശസ്ത്രക്രിയ ചെയ്യുന്നത് നല്ലതാണെന്നും പഠനം നിര്‍ദ്ദേശിക്കുന്നു. 

click me!