‘പബ്ജി’ തരംഗത്തിൽ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്

Published : Feb 02, 2019, 09:19 AM IST
‘പബ്ജി’ തരംഗത്തിൽ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്

Synopsis

ബ്ജി ഗെയിം മാതൃകയിൽ നടത്തിയ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാവുകയാണ്.

ലോകത്ത് എങ്ങും ജനപ്രിയമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം ആണ് പബ്ജി. പ്ലേയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട് അഥവാ പബ്ജി എന്ന ഷൂട്ടിങ് ഗെയിമിന്  അത്രത്തോളം സ്വീകാര്യത ലഭിച്ചു കഴിച്ചു. കുട്ടികൾ ഈ ഗെയിമിന് അഡിക്റ്റ് ആകുന്നതായും പഠനത്തെ ബാധിക്കുന്നുവെന്നുമാണു വിമർശനങ്ങൾ. ഈ ഗെയിം നിരോധിക്കണമെന്ന് ആവശ്യവും ഉയരുന്നതിനിടെ ഇവിടെയിതാ പബ്ജി ഗെയിം മാതൃകയിൽ നടത്തിയ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാവുകയാണ്.

വിവാഹ വീഡിയോകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എന്നതില്‍ കവിഞ്ഞ് പൊതുവായി കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഒന്നായി ഇന്ന് മാറിയിരിക്കുന്നു. പുത്തന്‍ ട്രെന്‍ഡ് അനുസരിച്ചായിരിക്കും ഇന്ന് വിവാഹവീഡിയോകളും ഇറങ്ങുന്നത്. ഏറ്റവും ട്രെന്‍ഡിംങായ പാട്ടായിരിക്കും തീം സോങ്. എന്നാല്‍ ഇവിടെ പബ്ജി ഗെയിമാണ് തീം. സോഫ്റ്റ്‌വെയർ എൻജിനീയറായ ആകാശ് ബി ജെയ്നിന്റെയും സൊനാലിയുടെയും പ്രീ വെഡ്ഡിങ് ഷൂട്ടാണ് പബ്ജി മോഡലിൽ നടത്തിയത്. പബ്ജി കളിച്ചുണ്ടായ അഡിക്ഷനാണ് ഇത്തരം ഒരു ആശയത്തിലെത്താൻ കാരണമെന്നു ആകാശ് പറയുന്നു. 

മുംബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഫോട്ടോഗ്രാഫർ ഹർഷ് സാൽവിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.  സമാനമായ ഫോട്ടോഷൂട്ട് നടത്തണമെന്ന് ആവശ്യവുമായി നിരവധിപ്പേർ വിളിക്കുന്നതായി ഹർഷ് പറയുന്നു.

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ