ധോണിയുടെ ഹമ്മറിനെ പിന്തുടര്‍ന്ന് സെല്‍ഫിയെടുത്ത യുവതി!

Web Desk |  
Published : Nov 04, 2016, 12:49 PM ISTUpdated : Oct 04, 2018, 04:46 PM IST
ധോണിയുടെ ഹമ്മറിനെ പിന്തുടര്‍ന്ന് സെല്‍ഫിയെടുത്ത യുവതി!

Synopsis

ഇവളുടെ പേര് ആരാധ്യ. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. റാഞ്ചി സ്വദേശിനി. അതായത് നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ നാട്ടുകാരി. ധോണിയുടെ നാട്ടുകാരിയാണെന്നത് മാത്രമല്ല, ഇന്ത്യ ക്യാപ്റ്റന്റെ കടുത്ത ആരാധികയാണ് ആരാധ്യ. റാഞ്ചിയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനിയായ ആരാധ്യയ്‌ക്ക് കഴിഞ്ഞ കുറേക്കാലമായി ഒരു ആഗ്രഹം. തന്റെ ആരാധനാപാത്രമായ ധോണിയ്ക്കൊപ്പം ഒരു സെല്‍ഫി എടുക്കണം. അതിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ധോണിയുടെ അടുത്തെത്താന്‍പോലും ആരാധ്യയ്‌ക്ക് സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ആരാധ്യയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ആ ദിവസം കടന്നുവന്നത്. ഒക്‌ടോബര്‍ 26ന് ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരം റാഞ്ചിയില്‍ കഴിഞ്ഞശേഷം വിമാനത്താവളത്തിലേക്ക് തന്റെ ഇഷ്‌ടവാഹനമായ ഹമ്മറില്‍ പോകുകയായിരുന്നു ധോണി. റോഡരികില്‍നിന്ന് ധോണി പോകുന്നത് കണ്ട ആരാധ്യ, തന്റെ സ്‌കൂട്ടിയുമെടുത്ത് ഹമ്മറിന്റെ പിന്നാലെ വെച്ചുപിടിച്ചു. അങ്ങനെ ധോണിയ്ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ ആരാധ്യ, ഇന്ത്യന്‍ നായകനെ നേരില്‍ക്കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. ഒരു മടിയുംകൂടാതെ ആരാധ്യയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ധോണി തയ്യാറായി. ഇതോടെ കോളേജിലും നാട്ടിലും താരമായി മാറിയിരിക്കുകയാണ് ആരാധ്യ. ഇപ്പോള്‍ കോളേജില്‍ വരുന്ന ആരാധ്യയെ സഹപാഠികളും, അദ്ധ്യാപകരുമൊക്കെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തണുപ്പുകാലങ്ങളിൽ ബ്രൊക്കോളി കഴിക്കുന്നത് ശീലമാക്കിക്കോളു; കാരണം ഇതാണ്
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ