
സ്കൂളിലെ പാഠങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഒാർത്തെടുക്കാൻ കഴിയുന്നില്ലേ? എന്നാൽ അവ ഉച്ചത്തിൽ വായിക്കാൻ അവരോട് പറയുക. ഉച്ചത്തിൽ വായിക്കുന്നത് വാക്കുകൾ ദീർഘകാലം ഒാർമയിൽ നിൽക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ. ഒരേസമയം ഒരാൾ സംസാരിക്കുന്നതും കേൾക്കുന്നതും ഒാർമ വർധിപ്പിക്കാൻ സഹായകമാകും.
സജീവ പങ്കാളിത്തത്തോടെയുള്ള വായന ഒാർമയിൽ നിലനിർത്താൻ സഹായിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞതായി നേതൃത്വം നൽകിയ കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ പ്രൊഫസർ കോളിൻ എം. മക്ലോഡ് പറയുന്നു. ഒരുവാക്കിൽ സജീവ ശ്രദ്ധ ചെലുത്തിയാൽ അത് ദീർഘകാല ഒാർമയിൽ വ്യക്തമായി നിൽക്കും.
മെമ്മറി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. നാല് തരം പഠന രീതികൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. നിശബ്ദ വായന, ഒരാൾ വായിക്കുന്നത് കേട്ടിരിക്കുക, ഒരാൾ വായിച്ചത് റൊക്കോർഡ് ചെയ്ത് കേൾക്കുക, തൽസമയം ഉച്ചത്തിൽ വായിക്കൽ എന്നീ രീതികളിലൂടെയായിരിന്നു ഒാർമ സംബന്ധിച്ച പഠനം. ഇതിൽ ഉച്ചത്തിലുള്ള വായനയാണ് മികച്ച ഒാർമ ശക്തി നൽകുന്നതെന്ന് കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam