പ്രേമം പൊളിയുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി!

By Web DeskFirst Published Apr 3, 2017, 12:48 PM IST
Highlights

എത്ര പെട്ടെന്നാണ് എന്റെ പ്രേമം പൊളിഞ്ഞത്- ഇങ്ങനെ നെടുവീര്‍പ്പിട്ടിരികുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ടാകും. കോളേജ് കാലത്തൊക്കെ ചിലര്‍ പ്രേമം തുടങ്ങുന്നതും, അതു പൊളിയുന്നതുമൊക്കെ വളരെ പെട്ടെന്നായിരിക്കും. പ്രണയപരാജയം ചിലരെ ആഴത്തില്‍ ബാധിക്കുമ്പോള്‍, മറ്റു ചിലര്‍, അതിനെ വളരെ അനായാസം മറികടക്കും. എന്തുകൊണ്ടാണ് പ്രണയം പരാജയപ്പെടുന്നത്? ഇതിന് പല ഉത്തരങ്ങള്‍ ഉണ്ടെങ്കിലും, ശാസ്‌ത്രീയമായ ഒരു ഉത്തരം ഇപ്പോള്‍ വന്നിരിക്കുന്നു. എന്താണ് അതെന്ന് നോക്കാം...

വിവാഹം എങ്ങനെ നടക്കുമെന്ന ടെന്‍ഷന്‍ ഇനി വേണ്ട!

കമിതാക്കളില്‍ ഒരാളുടെ മോശം കാര്യങ്ങളാണ് പ്രണയപരാജയത്തിന് കാരണമാകുന്നതെന്ന് പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മോശം ശീലങ്ങളോ പെരുമാറ്റങ്ങളോ മതി, പങ്കാളിയുടെ അനിഷ്‌ടത്തിന് കാരണമാകുവാന്‍. ആകര്‍ഷണത്വം, ജീവിതശൈലി, ജീവിതത്തിലെ ലക്ഷ്യബോധം, മതപരമായ വിശ്വാസം, സാമൂഹികബന്ധം തുടങ്ങിയ കാര്യങ്ങളിലെ മോശം കാര്യങ്ങളാണ് പൊതുവെ പ്രണയത്തെ തകര്‍ക്കുന്നതെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ഫ്ലോറിഡ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഗ്രിഗറി വെബ്സ്റ്ററിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനത്തില്‍ വെസ്റ്റേണ്‍ സിഡ്നി, ഇന്ത്യാന, സിംഗപുര്‍ മാനേജ്മെന്‍റ്, റട്ട്ഗഴ്‌സ് എന്നീ സര്‍വ്വകലാശാലകളില്‍നിന്നുള്ള ഗവേഷകര്‍ പങ്കെടുത്തു. പ്രണയത്തില്‍ ഒരാളുടെ മോശം കാര്യങ്ങള്‍ കാര്യമായി സ്വാധീനിക്കപ്പെടുമെങ്കിലും, സൗഹൃദത്തില്‍ ഇതിന് വലിയ സ്ഥാനമില്ലെന്നും പഠനത്തില്‍ വ്യക്തമായി.

click me!