കറ്റാർവാഴ ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ

Published : Feb 24, 2019, 10:49 AM ISTUpdated : Feb 24, 2019, 10:55 AM IST
കറ്റാർവാഴ ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ

Synopsis

ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും ഏറ്റവും നല്ലതാണ് കറ്റാർവാഴ ജ്യൂസ്. കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന, സന്ധിവേദന എന്നിവ മാറ്റാൻ സഹായിക്കും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ കറ്റാർവാഴ ജ്യൂസ് സഹായിക്കുന്നു. 

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർവാഴ. വിറ്റാമിനുകളുടെയും മിനറല്‍സിന്റെയും കലവറയാണ് കറ്റാര്‍വാഴ. പ്രമേഹം മുതൽ ത്വക്ക് രോ​ഗങ്ങൾ പോലും അകറ്റാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്.

കാത്സ്യം, സോഡിയം, അയേണ്‍, പൊട്ടാസ്യം, മെഗ്നീഷ്യം,സിങ്ക്, ഫോളിക് ആസിഡ്, അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് കറ്റാർവാഴ. ദിവസവും ഒരു ​ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ...

ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും ഏറ്റവും നല്ലതാണ് കറ്റാർവാഴ ജ്യൂസ്. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന, സന്ധിവേദന എന്നിവ മാറ്റാൻ സഹായിക്കും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. 

നെഞ്ചെരിച്ചിൽ പ്രശ്നമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് കറ്റാർവാഴ  ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ കറ്റാർവാഴ ജ്യൂസ് സഹായിക്കുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ കരിച്ച് കളയും. 

പല്ലിന്റെ ആരോഗ്യത്തിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും. മുടി കൊഴിച്ചിൽ തടയാനും മുടി കൂടുതൽ ബലമുള്ളതാക്കാനും കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം