ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള കാരണങ്ങള്‍ ഇവയാണ്

Published : Sep 10, 2017, 04:14 PM ISTUpdated : Oct 05, 2018, 02:50 AM IST
ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള കാരണങ്ങള്‍ ഇവയാണ്

Synopsis

നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആഞ്ച് കാരണങ്ങള്‍ ഇവയാണ്. 

ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും. 

 

ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്‍റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും വയര്‍ കുറയാൻ സഹായിക്കുകയും ചെയ്യും. 

പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും. 

നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. കൂടാതെ പല രോഗങ്ങളില്‍ നിന്നും ചിരി സഹായമാകും.  

 ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും തൊക്ക് നല്ലതാകാനും ചിരി സഹായിക്കും. അതിനാല്‍ മനസ്സ് തുറന്ന് ചിരിക്കൂ.  


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ സൂപ്പർ ഫ്രൂട്ട്; ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ
കുടലിൻ്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ