ചോറും ചപ്പാത്തിയുമാണ് നിങ്ങളുടെ ഭക്ഷണത്തെ പരിപൂർണമാക്കുന്നത്. ഒന്ന് തനിച്ചോ രണ്ടും ചേർത്തുള്ളതോ ആയ ഭക്ഷണശീലം എളുപ്പമല്ല. എന്നാൽ ഇവ ചേർന്നുള്ള ഭക്ഷണ ശീലം നിങ്ങളുടെ ഭാരക്കുറവിനെ സ്വാധീനിക്കുന്നു. ഇവക്ക് രണ്ടിനും അവയുടെതായ ഗുണങ്ങളും ന്യൂനതകളുമുണ്ട്. ഇവ രണ്ടും ചേർന്നുള്ള ഭക്ഷണം ശരീരഭാരം കുറക്കാനുള്ള മികച്ച വഴിയാണോ? പരിശോധിക്കാം:
രണ്ടും കാർബോ ഹൈഡ്രേറ്റിലും കലോറി മൂല്യത്തിലും തുല്യരാണ്. എന്നാൽ പോഷണ മൂല്യത്തിൽ വ്യത്യാസമുണ്ട്. അരിഭക്ഷണത്തെ അപേക്ഷിച്ച് ചപ്പാത്തി പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. ഇത് കൂടുതൽ ഉൗർജദായകമാണ്. എന്നാൽ അന്നജത്തിന്റെ സാന്നിധ്യം കാരണം ദഹനത്തിന് ഏറെ സഹായകമാണ് അരിഭക്ഷണം. ഇതിൽ ഏതായിരിക്കും നിങ്ങൾ തെരഞ്ഞെടുക്കുക.
പോഷക ഗുണം പരിഗണിച്ചാൽ ചപ്പാത്തിയാണ് ചാമ്പ്യൻ. എന്നാൽ സോഡിയത്തിന്റെ അംശം ചപ്പാത്തിയിൽ കൂടുതലാണ്. 120 ഗ്രാം ഗോതമ്പിൽ 190 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എന്നാൽ അരിയിൽ സോഡിയം ഇല്ല. അതിനാൽ സോഡിയം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ചപ്പാത്തിയോട് ഗുഡ്ബൈ പറയുക. ശരീരഭാരം കുറക്കുന്നതിലും ചപ്പാത്തിയാണ് മുന്നിൽ. എന്നാൽ ചോറും ചപ്പാത്തി കഴിക്കുമ്പോള് എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കാം:
1. ചോറിൽ ചപ്പാത്തിയെ അപേക്ഷിച്ച് ഫൈബർ അംശം കുറവാണ്. ചപ്പാത്തിയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു.
2. ചപ്പാത്തി ഫൈബറിനാൽ സമ്പുഷ്ടമായതിനാൽ വിശക്കാതെ കൂടുതൽ സമയം നിൽക്കാൻ സഹായിക്കുന്നു. അതിനാൽ അവ ഭാരക്കുറവിനും സഹായിക്കുന്നു.
3. കലോറി മൂല്യത്തിൽ ചോറാണ് മുന്നിൽ. എന്നാൽ ചപ്പാത്തിയെ പോലെ ഇവ നിങ്ങളെ കൂടുതൽ സമയം സംതൃപ്തിപ്പെടുത്തില്ല.
4. ചപ്പാത്തിയുടെ ഒാരോ അംശവും നിങ്ങളുടെ ശരീരത്തിന് കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ ഘടകങ്ങൾ നൽകുന്നു.എന്നാൽ ചോറിൽ കാൽസ്യം ഇല്ല. പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം കുറവുമാണ്.
5. ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ യഥാവിധം നിലനിർത്താൻ ചപ്പാത്തി സഹായിക്കുന്നു.
മറക്കാതിരിക്കുക
ചപ്പാത്തി കൂടുതൽ ആരോഗ്യദായകമാണെന്ന് കരുതി കൂടുതൽ കഴിക്കാതിരിക്കുക. രാത്രി ഭക്ഷണത്തിൽ ചപ്പാത്തി നാലിൽ കവിയാതിരിക്കുക. അത് രാത്രി ഏഴരയോടെയെങ്കിലും കഴിക്കുക. എന്നാൽ നിങ്ങൾ അരിഭക്ഷണം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തവിട്ടുനിറത്തിലുള്ള അരി ഉപയോഗിക്കുക. അതോടൊപ്പം രണ്ട് ധാന്യപ്പൊടികൾ ചേർത്തുള്ള ചപ്പാത്തിയും പരീക്ഷിക്കാവുന്നതാണ്.