പോണ്‍ അഡിക്ഷൻ ചിന്തിക്കുന്നതിനേക്കാള്‍ അപകടകരം!

By Web DeskFirst Published Jan 14, 2018, 10:12 PM IST
Highlights

പോണ്‍ വീഡിയോ കാണുന്നത് എത്രത്തോളം അപകടകരമാണ്? ശാരീരികമായും മാനസികമായും ഏറ്റവും അപകടകരമായ കാര്യമാണിതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ചിന്തിക്കുന്നതിനേക്കാള്‍ അപകടകരമാണ് പോണ്‍ അഡിക്ഷൻ എന്നാണ് ടെക്സാസ് സര്‍വ്വകലാശാലയിൽ നടത്തിയ പഠനത്തിൽ വ്യക്തമായത്. സാധാരണഗതിയിൽ കൗമാരക്കാരിലാണ് പോണ്‍ അഡിക്ഷൻ കൂടുതലായി കാണപ്പെടുന്നത്. പോണ്‍ അഡിക്ഷന് വിധേയനാകുന്ന ഒരാള്‍ പഠനത്തിൽ പിന്നോക്കം പോകും. ജോലിയിൽ ശ്രദ്ധിക്കാനാകാതെ വരും. എല്ലാ മേഖലകളിലും അവര്‍ പിന്നോട്ടുപോകും. മാനസികാരോഗ്യം തകരാറിലാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമേരിക്കയിൽ പോണ്‍ അഡിക്ഷന് അടിപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. പോണ്‍ അഡിക്ഷൻ കടുത്ത വിഷാദത്തിനും മാനസികസമ്മര്‍ദ്ദത്തിനും ഇടയാക്കുന്നു. കൂടാതെ ശാരീരികപ്രശ്‌നത്തിനും കാരണമാകുന്നു. ലൈംഗികരോഗങ്ങള്‍ക്കും പോണ്‍ അഡിക്ഷൻ കാരണമാകുന്നതായി പഠനത്തിൽ പങ്കെടുത്തവര്‍ പറയുന്നു. പഠനറിപ്പോര്‍ട്ട് ജേര്‍ണൽ ഓഫ് സൈക്കോളജി മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!